'വീണ വീണത് പോലെ കിടക്കുന്നു'; സി.പി.ഐ ജില്ലാ സമ്മേളനത്തിൽ ആരോഗ്യമന്ത്രിക്കെതിരെയും വിമർശനം

'ജിഎസ്ടി കൗൺസിലിൽ ധനമന്ത്രി മിണ്ടാതിരുന്നു'

Update: 2022-08-19 08:00 GMT
Editor : ലിസി. പി | By : Web Desk

കൊല്ലം: സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാജോർജിനെതിരെയും കടുത്ത വിമർശനം. വീണാ ജോർജ് വീണ പോലെ കിടക്കുകയാണെന്നും ആരോഗ്യവകുപ്പ് പരാജയമാണെന്നും വിമർശനം ഉയർന്നു. ശൂരനാട് മണ്ഡലം കമ്മിറ്റിയാണ് വിമർശനം ഉയർത്തിയത്‌.

സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ധനമന്ത്രി കെ എൻ ബാലഗോപാലിനും എതിരെയും വിമർശനമുണ്ടായിട്ടുണ്ട്. ലോകായുക്ത വിഷയത്തിൽ കാനത്തിനും സിപിഐ മന്ത്രിമാർക്കും വീഴ്ച പറ്റിയെന്നാണ് വിമർശനം.

ജില്ലയിൽ നിന്നുള്ള മന്ത്രികൂടിയായ കെ.എൻ ബാലഗോപാലിനെതിരെയും വിമർശനമുയർന്നു. ജിഎസ്ടി കൗൺസിലിൽ മന്ത്രി മിണ്ടാതിരുന്ന് കേന്ദ്രസർക്കാർ തീരുമാനങ്ങളെ അംഗീകരിക്കുന്നതിന് തുല്യമാണ്. പിന്നാലെ കേരളത്തിൽ എത്തി ഇതേ തീരുമാനങ്ങളെ എതിർക്കുന്നതായി മാറ്റിപറയുന്നു. സിപിഐ വകുപ്പുകൾ സി.പി.എം പിടിച്ചെടുത്ത് ചെറിയ കക്ഷികൾക്ക് നൽകിയതായി പ്രതിനിധികൾ കുറ്റപ്പെടുത്തി. സർക്കാരിന് പിണറായി സർക്കാർ എന്ന ബ്രാൻഡിങ് നൽകുന്നത് ശരിയല്ലെന്നും വിമർശനമുണ്ടായി. മുഖ്യമന്ത്രി സി.പി.ഐ മന്ത്രിമാരെ അവഗണിക്കുന്നു.ഇടത് ഭരണമുണ്ടാകുമ്പോൾ മുഖ്യമന്ത്രി പദത്തിന് അവകാശവാദം ഉന്നയിക്കണെമെന്നും ആവശ്യമുയർന്നു.നാളെയാണ് ജില്ലാ സമ്മേളനം അവസാനിക്കുന്നത്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News