'ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള നേതാക്കൾ ഷോ കാണിക്കുന്നു'; യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിൽ നേതൃത്വത്തിന് വിമർശനം

ഗ്രൂപ്പ് കളിച്ച് നടന്നാൽ ഇനി അധികാരത്തിൽ വരാൻ കഴിയില്ലെന്നും വിമർശനം

Update: 2022-07-03 04:14 GMT
Editor : Lissy P | By : Web Desk

പാലക്കാട്: യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിൽ നേതൃത്വത്തിന് വിമർശനം. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള നേതാക്കൾ ഷോ കാണിക്കുകയാണെന്നും  കോണ്‍ഗ്രസ് നേതാക്കളെ പോലെ യൂത്ത് കോൺഗ്രസ് നേതാക്കളും ഗ്രൂപ്പിസത്തിന്റെ വക്താക്കളാകുന്നുണ്ടെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. ഗ്രൂപ്പ് കളിച്ച് നടന്നാൽ ഇനി അധികാരത്തിൽ വരാൻ കഴിയില്ലെന്നും വിമർശനം ഉയർന്നു.

സംഘടന പ്രമേയത്തിന് ശേഷമുള്ള ചർച്ചയിലാണ് നേതൃത്വത്തിന് നേരെ വിമർശനങ്ങൾ ഉയർന്നത്. പണിയെടുക്കാൻ ചില ആളുകളും നേതാക്കളായി നടക്കാൻ മറ്റു ചില ആളുകളും എന്നുള്ള അവസ്ഥ മാറണമെന്നും അഭിപ്രായവും ഉയർന്നു .

Advertising
Advertising

പാലക്കാട് വാളയാറിലാണ് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ക്യാമ്പ് നടക്കുന്നത്. സംഘടനാ പ്രമേയം ഇന്ന് അവതരിപ്പിക്കും. കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ ഉൾപ്പെടെയുള്ള ആളുകൾ ക്യാമ്പിൽ പങ്കെടുക്കും. ഇന്ന് വൈകുന്നേരത്തോടെ ക്യാമ്പ് സമാപിക്കും.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News