കോഴിക്കോട് കണ്ടെയ്ന്‍മെന്‍റ് സോണുകളിൽ നിരോധനാജ്ഞ

കണ്ടെയ്ന്‍മെന്‍റ് സോണിലെ ആരാധനാലയങ്ങളില്‍ നടത്തുന്ന ചടങ്ങുകളിൽ 5 പേരില്‍ കൂടാൻ പാടില്ലെന്നും ജില്ലാ കലക്ടറുടെ ഉത്തരവ്

Update: 2021-04-16 10:06 GMT

കോഴിക്കോട് ജില്ലയിൽ കൂടുതൽ കോവിഡ്  നിയന്ത്രണങ്ങൾ. കണ്ടെയ്ന്‍മെന്‍റ് സോണുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കണ്ടെയ്ന്‍മെന്‍റ് സോണിലെ ആരാധനാലയങ്ങളില്‍ നടത്തുന്ന ചടങ്ങുകളിൽ 5 പേരില്‍ കൂടാൻ പാടില്ലെന്നും ജില്ലാ കലക്ടറുടെ ഉത്തരവ്.

ജില്ലയില്‍ ഇന്നും നാളെയുമായി വെളളി, ശനി) കോവിഡ് ടെസ്റ്റ് മഹായജ്ഞം സംഘടിപ്പിക്കുകയാണ്. രണ്ടു ദിവസവും 20000 വീതം പരിശോധനകൾ നടത്താനാണ് തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ആരോഗ്യവകുപ്പിനും വേണ്ട നിർദേശങ്ങൾ നൽകി കഴിഞ്ഞിട്ടുണ്ട്. ടെസ്റ്റിംഗ് കിറ്റുകളുടെ ലഭ്യതയും ഉറപ്പുവരുത്തിയിട്ടുണ്ട്.

മാര്‍ക്കറ്റുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ആശുപത്രികള്‍, മാളുകള്‍, തുടങ്ങിയ പൊതു ഇടങ്ങളില്‍ ഇതിനായുളള ടെസ്റ്റിംഗ് സെന്‍ററുകൾ ഒരുക്കും. തദ്ദേശ സ്ഥാപനങ്ങളും പ്രദേശത്തെ ആരോഗ്യ കേന്ദ്രങ്ങളും സംയുക്തമായാണ് ഇതിനുളള സൗകര്യങ്ങൾ സജ്ജീകരിക്കുക.

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Similar News