ദാറുൽ ഹുദ ദേശീയ കലോത്സവം, ബിരുദ ദാന നേതൃ സ്മൃതി സമ്മേളനം; ഡിസംബർ ഒന്ന് മുതൽ അഞ്ച് വരെ

അഞ്ച് വിഭാഗങ്ങളിലായി നടക്കുന്ന ദേശീയ കലോത്സവത്തിൽ കേരളത്തിലെ 25 സഹസ്ഥാപനങ്ങളിലെ മത്സരാർഥികളും അസം, ബിഹാർ, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിലെ എട്ട് സഹസ്ഥാപനങ്ങളിലെ മത്സരാർഥികളും മാറ്റുരക്കും.

Update: 2022-11-24 16:48 GMT
Advertising

തിരൂരങ്ങാടി: ദാറുൽഹുദാ ഇസ്ലാമിക സർവകലാശാല ദേശീയ കലോത്സവം 'സിബാഖ്' ഗ്രാന്റ് ഫിനാലെ മത്സരങ്ങൾ നവംബർ 30ന് തുടങ്ങും. അഞ്ച് വിഭാഗങ്ങളിലായി നടക്കുന്ന ദേശീയ കലോത്സവത്തിൽ കേരളത്തിലെ 25 സഹസ്ഥാപനങ്ങളിലെ മത്സരാർഥികളും അസം, ബിഹാർ, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിലെ എട്ട് സഹസ്ഥാപനങ്ങളിലെ മത്സരാർഥികളും മാറ്റുരക്കും. ഒരോ വിഭാഗങ്ങളുടെയും പ്രാഥമിക ഘട്ട മത്സരങ്ങൾ നവംബർ രണ്ടാം വാരം തിരുവനന്തപുരം, ചേലേമ്പ്ര, പാണ്ടിക്കാട്, ഒടമല, പറപ്പൂർ എന്നീ സ്ഥലങ്ങളിലെ യു.ജി സ്ഥാപനങ്ങളിൽ വെച്ച് പൂർത്തിയായി.

വാഴ്‌സിറ്റി ടാലന്റ്, ഖത്തർ മോഡൽ അറബിക് മുനാളറ (ഡിബേറ്റ് ), ബ്രിട്ടീഷ് പാർലമെന്ററി ഡിബേറ്റ്, അറബനമുട്ട്, സൂഫി സംഗീതം, വിവിധ ഭാഷകളിലുള്ള അക്കാദമിക പ്രഭാഷണങ്ങൾ, ക്യാൻവാസ് പെയിന്റങ്, അറബിക് കാലിഗ്രഫി തുടങ്ങി സ്റ്റേജ്, സ്റ്റേജിതര 368 മത്സരയിനങ്ങളിലായി 3500 ഓളം വിദ്യാർഥികളാണ് പ്രാഥമിക ഘട്ട മത്സരങ്ങളിൽ പങ്കെടുത്തത്.

ദാറുൽ ഹുദാ ചാൻസലർ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ, വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എൻ.കെ പ്രേമചന്ദ്രൻ എംപി തുടങ്ങി മത, സാമൂഹിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ സംബന്ധിക്കും. ഡിസംബർ അഞ്ചിന് ബിരുദ ദാന നേതൃ സ്മൃതി സമ്മേളനവും നടക്കും. 235 ഹുദവി പണ്ഡിതർ ബിരുദം സ്വീകരിക്കും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News