വിജിലിന്റെ മരണം; മൃതദേഹാവശിഷ്ടങ്ങൾക്കായി സരോവരം പാർക്കിന് സമീപം ഇന്ന് വിശദ പരിശോധന
ആറു വർഷങ്ങൾക്ക് മുൻപ് കുഴിച്ചിട്ട മൃതദേഹാവശിഷ്ടങ്ങളിൽ നിന്ന് ശാസ്ത്രീയമായ തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്
Update: 2025-08-27 01:09 GMT
കോഴിക്കോട്: കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ വിജിലിനെ മറവു ചെയ്തെന്ന് പറഞ്ഞ സരോവരം പാർക്കിന് സമീപം ഇന്ന് വിശദമായ പരിശോധന നടത്തും. ഫോറൻസിക് വിദഗ്ദരുടെ നേതൃത്വത്തിലാണ് പരിശോധന. ആറു വർഷങ്ങൾക്ക് മുൻപ് കുഴിച്ചിട്ട മൃതദേഹാവശിഷ്ടങ്ങളിൽ നിന്ന് ശാസ്ത്രീയമായ തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
ഇന്നലെ കല്ലായി റെയിൽവേ സ്റ്റേഷനിൽ നടത്തിയ തെളിവെടുപ്പിന് പിന്നാലെ പ്രതികൾ ഉപേക്ഷിച്ച വിജിലിന്റെ ബൈക്ക് കണ്ടെത്തിയിരുന്നു. 2019 മാർച്ച് 24 നാണ് ലഹരി ഉപയോഗിക്കുന്നതിനിടയിലാണ് വിജിൽ മരിച്ചത്. സംഭവത്തിൽ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ എരഞ്ഞിപ്പാലം സ്വദേശി നിഖിൽ, വേങ്ങേരി സ്വദേശി ദീപേഷ് എന്നിവർ പൊലീസ് കസ്റ്റഡിയിലാണ്. മറ്റൊരു പ്രതി രഞ്ജിത്തിനായി പൊലീസ് തിരച്ചിൽ തുടരുന്നു.