മുഖ്യമന്ത്രിക്ക് വധ ഭീഷണി; പിന്നിൽ 12-കാരനായ സ്‌കൂൾ വിദ്യാർഥി

എറണാകുളം പോങ്ങാട് സ്വദേശിയുടെ ഫോണിൽനിന്നാണ് സന്ദേശമെത്തിയത്.

Update: 2023-11-02 04:42 GMT

പിണറായി വിജയന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധ ഭീഷണി. ഇന്നലെ വൈകുന്നേരമാണ് പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ ഭീഷണിയുമായി ഫോൺ വിളിയെത്തിയത്. സംഭവത്തിൽ മ്യൂസിയം പൊലീസ് കേസെടുത്തു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സ്‌കൂൾ വിദ്യാർഥിയാണ് ഭീഷണിയുമായി ഫോൺ വിളിച്ചതെന്ന് കണ്ടെത്തിയത്. എറണാകുളം പോങ്ങാട് സ്വദേശിയുടെ ഫോണിൽനിന്നാണ് സന്ദേശമെത്തിയത്. ഏഴാം ക്ലാസുകാരനായ മകൻ ഫോൺ ഉപയോഗിച്ചതാണെന്നാണ് വീട്ടുകാർ നൽകുന്ന വിശദീകരണം.

വീട്ടുകാരുടെ മൊഴി പൊലീസ് പൂർണമായും കണക്കിലെടുത്തിട്ടില്ല. വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News