ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനുള്ള തീരുമാനം; ലക്ഷ്യം വോട്ടെന്ന് കത്തോലിക്ക സഭ മുഖപത്രം, ആത്മാർത്ഥതയിൽ സംശയമെന്ന് സിറോമലബാർ സഭ

ജെ.ബി കോശി കമ്മീഷൻ റിപ്പോട്ട് പുറത്തുവിടാനുള്ള തീരുമാനത്തെ ലത്തീൻ സഭ സ്വാ​ഗതം ചെയ്തു

Update: 2026-02-25 09:06 GMT

കൊച്ചി: ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനുള്ള തീരുമാനം വോട്ട് ലക്ഷ്യമിട്ടെന്ന് കത്തോലിക്കാസഭ മുഖപത്രം. നോട്ടം വോട്ടില്‍ എന്ന തലക്കെട്ടിലാണ് ദീപിക വാര്‍ത്ത പ്രസിദ്ധീകരിച്ചത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ നടപടിയെന്നും ദീപിക പറയുന്നു. റിപ്പോർട്ട് പുറത്തുവിടുമെന്ന് പറഞ്ഞ സർക്കാ‍‍റിന്റെ ആത്മാർത്ഥതയിൽ സംശയമുണ്ടെന്നാണ് സിറോ മലബാർ സഭയുടെ നിലപാട്. 

ജെ.ബി കോശി റിപ്പോർട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കത്തോലിക്ക സഭ നിരവധി പ്രക്ഷോഭങ്ങൾ നടത്തിയിരുന്നു. റിപ്പോർട്ട് സമർപ്പിച്ച് മൂന്ന് വ‍ർഷം കഴിഞ്ഞു. തെരഞ്ഞെടുപ്പിന് ആഴ്ചകൾ ബാക്കി നിൽക്കേ റിപ്പോർട്ട് പുറത്തുവിടാനുള്ള നീക്കം വോട്ട് ലക്ഷ്യമിട്ടതാണെന്ന വിമർശനമാണ് ദീപിക ഉയർത്തുന്നത്. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ സാമൂഹികാവസ്ഥ പഠിക്കാനാണ് ജെ.ബി കോശി കമ്മീഷനെ നിയോ​ഗിച്ചത്.

അതേസമയം, ജെ.ബി കോശി കമ്മീഷൻ റിപ്പോട്ട് പുറത്തുവിടാനുള്ള തീരുമാനത്തെ ലത്തീൻ സഭ സ്വാ​ഗതം ചെയ്തു. ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാനുള്ള സർക്കാ‍റിന്റെ ആത്മാർത്ഥയിൽ സംശയമെന്ന നിലപാടാണ് സിറോ മലബാ‍ർ സഭക്ക്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന് സർക്കാർ തീരുമാനം. ചുരുങ്ങിയ കാലം കൊണ്ട് നടപ്പാക്കാൻ കഴിയുമോ എന്ന ആശങ്കയും സിറോ മലബാ‍ർ സഭ ഉയർത്തുന്നുണ്ട്. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News