ഉദ്യോഗസ്ഥർക്ക് പുറമെ പൊതുജനങ്ങളുടെ വിവരങ്ങളും പിആർഡിക്ക് കൈമാറണം; മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയ കത്ത് പുറത്തുവിട്ട് രമേശ് ചെന്നിത്തല

സർക്കാർ ഉദ്യോസ്ഥർക്ക് പുറമെ കെ-സ്മാർട്ട് വഴി പൊതുജനങ്ങളുടെ വിവരങ്ങളും പിആർഡിക്ക് കൈമാറാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു

Update: 2026-02-25 05:00 GMT

പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ ഡാറ്റ ലീക്കിങ്ങിന്റെ നിർണായക വിവരങ്ങൾ പുറത്തുവിട്ട് രമേശ് ചെന്നിത്തല. സർക്കാർ ഉദ്യോസ്ഥർക്ക് പുറമെ കെ-സ്മാർട്ട് വഴി പൊതുജനങ്ങളുടെ വിവരങ്ങളും പിആർഡിക്ക് കൈമാറാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ സീതാറാം സാംബശിവ റാവു നൽകിയ കത്ത് രമേശ് ചെന്നിത്തല പുറത്തുവിട്ടു. കെ-സ്മാർട്ട് ആപ്ലിക്കേഷൻ നിന്ന് ഉദ്യോഗസ്ഥരുടെ സമ്പൂർണ വിവരങ്ങൾ പിആർഡിക്ക് കൈമാറണം എന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്.

Advertising
Advertising

2026 ഫെബ്രുവരി മാസത്തിന് മുമ്പ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. പേര്, ഫോൺ നമ്പർ,വയസ്, പ്രായം, ലിംഗം, ജില്ലാ,താലൂക്,വാർഡ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ എല്ലാ വ്യക്തി വിവരങ്ങളും ചോദിച്ചു. വ്യക്തിപരമായി വിവരങ്ങൾ ശേഖരിക്കുകയാണെന്ന് കത്തിൽ പറയുന്നുണ്ട്. വിവരങ്ങൾ പിആർഡി ഡയറക്ടർക്ക് ഈ മാസം 12ന് മുമ്പ് കൈമാറണമെന്നും കത്തിൽ ആവശ്യപ്പെട്ടു.കഴിഞ്ഞ വർഷം ഡിസംബറിലാണ് സർക്കാർ ജീവനക്കാരുടെ വ്യക്തി വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് കത്ത് അയച്ചത്.

മുഖ്യമന്ത്രി അറിയാതെ മുഖ്യമന്ത്രിയുടെ ഒഎസ്ഡി ഇങ്ങനെ ഒരു കത്ത് അയക്കുമോ എന്ന് രമേശ് ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിർദേശത്തിനടിസ്ഥാനത്തിലാണ് ഈ കത്ത് എന്നും അദേഹം ആരോപിച്ചു. വ്യക്തിവിവരങ്ങൾ ശേഖരിച്ച് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്നു. ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നു കയറി വിവരങ്ങൾ ശേഖരിക്കുന്നത് തെറ്റാണെന്ന് സുപ്രിംകോടതി പറഞ്ഞിട്ടുണ്ട്. സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ഉൾപ്പെടുന്ന സ്പാർക്കിലെ ഡേറ്റയും പുറത്തുവന്നു. ഇത്രയും വിവരങ്ങൾ പുറത്തുവന്നതിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നും ചെന്നിത്തല ആരോപിച്ചു. സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനു വേണ്ടി സർക്കാർ ഡേറ്റ ദുരുപയോഗം ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും അദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News