ട്രെയിനിന് സാങ്കേതിക തടസം; കൊച്ചി മെട്രോ സർവീസിൽ തടസം നേരിടുന്നു

പ്രശ്നം നേരിട്ട ട്രെയിനിനെ മറ്റൊരു ട്രെയിനുമായി ബന്ധിപ്പിച്ച് മുട്ടം യാർഡിലേക്ക് കൊണ്ടുപോകുന്നു

Update: 2026-02-25 04:45 GMT

കൊച്ചി: കൊച്ചി മെട്രോ സർവീസിൽ തടസം നേരിടുന്നു. കലൂരിൽ വച്ച് ട്രെയിനിന് പ്രശ്നം ഉണ്ടായതിനെ തുടർന്നാണ് മെട്രോ സർവീസിൽ തടസം നേരിട്ടത്. പ്രശ്നം നേരിട്ട ട്രെയിനിനെ മറ്റൊരു ട്രെയിനുമായി ബന്ധിപ്പിച്ച് മുട്ടം യാർഡിലേക്ക് കൊണ്ടുപോകുകയാണ്. ആലുവ ഭാഗത്തേക്കുള്ള ട്രെയിനുകൾക്കാണ് തടസ്സം നേരിടുന്നത്.

സർവീസ് അൽപസമയത്തിനകം പുനരാംഭിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. എട്ടുമണിക്കാണ് എം.ജി റോഡ് മെട്രോ സ്റ്റേഷനും കലൂർ മെട്രോ സ്റ്റേഷനും ഇടയിൽ വച്ച് ട്രെയിനിന് സാങ്കേതിക തടസമുണ്ടായത്. പിന്നീട് മറ്റൊരു ട്രെയിൻ എത്തിച്ച് ആളുകളെ കലൂരിൽ ഇറക്കി. സാങ്കേതിക തടസം നേരിട്ട ട്രെയിൻ മുട്ടം യാ‌‍ർഡിലേക്കാണ് കൊണ്ടുപോവുകയായിരുന്നു.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News