കോഴിക്കോട് വലിയങ്ങാടിയിൽ വീണ്ടും കെട്ടിടം തകർന്ന് അപകടം

കഴിഞ്ഞ ദിവസം മറ്റൊരു കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചിരുന്നു

Update: 2026-02-25 07:22 GMT

കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിൽ വീണ്ടും കെട്ടിടം തകർന്ന് അപകടം. സ്വകാര്യ വ്യക്തിയുടെ കെട്ടിടമാണ് തകർന്നത്. കെട്ടിടത്തിന് മുകളിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചിരിന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. കെട്ടിടത്തിന്റെ സൺ ഷെയ്ഡ് തകർന്ന് വീണാണ് അപകടമുണ്ടായത്.

കാലപ്പഴക്കമുള്ള നിരവധി കെട്ടിടങ്ങൾ വലിയങ്ങാടിയിലുണ്ട്. അപകടങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഇക്കാര്യത്തിൽ പെട്ടെന്നൊരു പരിഹാരം വേണമെന്നാണ് പ്രദേശവാസിളുടെ ആവശ്യം.

കഴിഞ്ഞ ദിവസം വലിയങ്ങാടിയിൽ മറ്റൊരു കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചിരുന്നു. കോർപറേഷന്റെ ഉടമസ്ഥതയിലുള്ള 60 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ സൺഷെയ്ഡ് സ്ലാബാണ് തകർന്ന് വീണത്.

Advertising
Advertising

കെട്ടിടത്തിന് സമീപം വിശ്രമിക്കുകയായിരുന്ന ചുമട്ടുതൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. കിണാശ്ശേരി സ്വദേശികളായ അഷ്റഫ്, ജബ്ബാർ, അത്തോളി സ്വദേശി ബഷീർ, തിരുവങ്ങൂർ സ്വദേശി വിനോദ് എന്നിവരാണ് മരിച്ചത്. 

Full View

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News