മരിച്ച രോ​ഗിയോട് നേരിട്ട് ഹാജരായി തെളിവ് നൽകാൻ ആവശ്യപ്പെട്ട് ആരോ​ഗ്യവകുപ്പ്

2020 ൽ തൃശൂ‍ർ മെഡിക്കൽ കോളജിൽ വയറിലെ മുഴക്ക് ശസ്ത്രക്രിയ ചെയ്തപ്പോഴാണ് ജോസഫ് പോളിന്റെ വയറിൽ കത്രിക മറന്നുവെച്ചത്

Update: 2026-02-25 07:34 GMT

തൃശൂ‍‍‍ർ: മരിച്ചുപോയ രോഗിയോട് നേരിട്ട് ഹാജരായി തെളിവ് നൽകാൻ ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പിന്റെ നോട്ടീസ്. അഞ്ച് വർഷം മുമ്പ് വയറ്റിൽ കത്രിക കുടുങ്ങിയ തൃശൂർ കൂർക്കഞ്ചേരി സ്വദേശി ജോസഫ് പോളിനോടാണ് ഹാജരാകാൻ ആവശ്യപ്പെട്ട് ആരോ​ഗ്യവകുപ്പ് ഹാജരാവാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ജോസഫ് പോൾ കഴിഞ്ഞ വർഷം മരിച്ചിരുന്നു.

2020 ൽ തൃശൂ‍ർ മെഡിക്കൽ കോളജിൽ വയറിലെ മുഴക്ക് ശസ്ത്രക്രിയ ചെയ്തപ്പോഴാണ് ജോസഫ് പോളിന്റെ വയറിൽ കത്രിക മറന്നുവെച്ചത്. അത് പിന്നീട് സ്വകാര്യ ആശുപത്രിയിൽ നിന്ന് നീക്കം ചെയ്തെങ്കിലും കുടുംബവും ജോസഫ് പോളും നിയമപരമായി നീങ്ങുകയായിരുന്നു. അന്നത്തെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആരോ​ഗ്യവകുപ്പിൽ നിന്ന് ഫെബ്രുവരി 16 ന് ഒരു നോട്ടീസ് ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ തിരുവനന്തപുരത്ത് നേരിട്ടെത്തി തെളിവ് സമർപ്പിക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്.

Full View

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News