തിരുവനന്തപുരത്ത് സിപിഎമ്മിൻ്റെ സിറ്റിംഗ് എംഎൽഎമാർ എല്ലാവരും മത്സരിച്ചേക്കും

ജില്ല സെക്രട്ടറി മത്സരിക്കുന്നതിൽ സംസ്ഥാന നേതൃത്വത്തിന് താൽപര്യക്കുറവുണ്ട്. ജില്ല സെക്രട്ടറി മത്സരിക്കണോ എന്ന് എം.വി ​ഗോവിന്ദൻ യോ​ഗത്തിൽ ചോ​ദിച്ചു

Update: 2026-02-25 08:33 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഎമ്മിന്റെ സിറ്റിംഗ് എംഎൽഎമാർ എല്ലാവരും മത്സരിച്ചേക്കും. ജില്ലാ സെക്രട്ടറി വി.ജോയ് വർക്കലയിൽ വീണ്ടും ജനവിധി തേടും. ജില്ല സെക്രട്ടേറിയേറ്റ് യോ​ഗത്തിലാണ് തീരുമാനം. ജില്ലാ സെക്രട്ടേറിയറ്റ് നിർദേശം സംസ്ഥാന നേതൃത്വത്തിന് കൈമാറും.

രാവിലെ ചേർന്ന ജില്ല സെക്രട്ടേറിയേറ്റ് യോ​ഗത്തിലാണ് തീരുമാനം. അതേ സമയം, ജില്ല സെക്രട്ടറി മത്സരിക്കുന്നതിൽ സംസ്ഥാന നേതൃത്വത്തിന് താൽപര്യക്കുറവുണ്ട്. ജില്ല സെക്രട്ടറി മത്സരിക്കണോ എന്ന് എം.വി ​ഗോവിന്ദൻ യോ​ഗത്തിൽ ചോ​ദിച്ചു. എന്നാൽ, വർക്കല മണ്ഡലം നിലനിർത്താൻ വി.ജോയ് മത്സരിക്കണമെന്ന നിലപാടാണ് ജില്ല സെക്രട്ടേറിയേറ്റ് സ്വീകരിച്ചത്.

Advertising
Advertising

എം.വി ​ഗോവിന്ദനും യോ​ഗത്തിൽ പങ്കെടുത്തിരുന്നു. സിറ്റിങ് എംഎൽഎമാർ മത്സരിക്കുന്ന കാര്യത്തിൽ ഏറെക്കുറെ തീരുമാനമായിരുന്നുവെങ്കിലും ജില്ല സെക്രട്ടറി വി.ജോയ് മത്സരിക്കുമോ എന്ന കാര്യത്തിൽ വ്യക്തത ഉണ്ടായിരുന്നില്ല. ഇന്ന് നടന്ന സിപിഎം ജില്ല സെക്രട്ടേറിയേറ്റ് യോ​ഗം വി.ജോയ് ഉൾപ്പടെയുള്ള എല്ലാ സിറ്റിങ് എംഎൽഎമാരും മത്സരിക്കണമെന്ന് തീരുമാനമെടുക്കുകയിരുന്നു.

തിരുവനന്തപുരം സെൻട്രലും കോവളവും ഏറ്റെടുക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് അയോഗ്യനാക്കപ്പെട്ട ആൻ്റണി രാജുവാണ് തിരുവനന്തപുരം സെൻട്രലിൽ മത്സരിച്ചിരുന്നത്. ആർജെഡിയാണ് കോവളത്ത് മത്സരിക്കുന്നത്. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News