ഭിന്നശേഷി ഗായകൻ ഗാനമേളക്കിടെ കുഴഞ്ഞുവീണ് മരിച്ചു

പാട്ട് പാടി ഇറങ്ങി വന്നതിനു ശേഷം കുഴഞ്ഞുവീഴുകയായിരുന്നു

Update: 2023-02-23 03:21 GMT
Editor : ലിസി. പി | By : Web Desk

തൃശൂർ: മതിലകത്ത് ഗാനമേളക്കിടെ ഭിന്നശേഷിക്കാരനായ ഗായകൻ കുഴഞ്ഞുവീണ് മരിച്ചു. മതിലകം സെന്ററിനടുത്ത് മുള്ളച്ചാം വീട്ടിൽ അബ്ദുൽ കബീർ ആണ് മരിച്ചത്. പാട്ട് പാടി ഇറങ്ങി വന്നതിനു ശേഷം കുഴഞ്ഞുവീഴുകയായിരുന്നു.

മതിലകം പുന്നക്കബസാർ ആക്ടസിന്റെ പത്താം വാർഷികത്തോട് അനുബന്ധിച്ച് റാക്ക് ഓഡിറ്റോറിയത്തിൽ നടന്ന ഭിന്നശേഷിക്കാരുടെ ' മ്യൂസിക്ക് ഓൺ വീൽസ് ' ഗാനമേളക്കിടെ ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. വേദിയിൽ പാട്ടു പാടിയ കബീർ ഇറങ്ങി വന്ന് മുച്ചക്ര സ്‌കൂട്ടറിൽ ഇരിക്കവെ കുഴഞ്ഞുവീഴുകയായിരുന്നു . ഓൾ കേരള വീൽചെയർ റൈറ്റ്‌സ് ഫെഡറേഷൻ അംഗമാണ്. ഖബറടക്കം ഇന്ന് മതിലകം ജുമാ മസ്ജിജിദ് ഖബർസ്ഥാനിൽ നടക്കും.

Advertising
Advertising

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News