'അത് പിണറായി വിജയനോട് പോയി പറഞ്ഞാൽ മതി'; എൻ.ഡി.എ സ്ഥാനാർഥി എ.എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം

തൃക്കാക്കരയിൽ അട്ടിമറി ജയം നേടുമെന്ന് എ.എൻ രാധാകൃഷ്ണന്‍‍‌

Update: 2022-05-31 03:01 GMT
Editor : ലിസി. പി | By : Web Desk

തൃക്കാക്കര: വോട്ട് ചെയ്യാനെത്തിയ എൻ.ഡി.എ സ്ഥാനാർഥി എ.എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം. വോട്ടെടുപ്പ് നടക്കുന്ന സ്‌കൂൾ വളപ്പിൽ വെച്ച് മാധ്യമങ്ങളെ കാണാനാവില്ലെന്ന് പൊലീസ് അറിയിച്ചതോടെയാണ് തർക്കമുണ്ടായത്. എ.എൻ രാധാകൃഷ്ണൻ ഇതിനെ എതിർക്കുകയും ചെയ്തു. 'ഇതൊക്കെ ഉള്ളതാണ്. അതൊക്കെ അങ്ങ് പിണറായി വിജയനോട് പറഞ്ഞാല്‍ മതിയെന്ന് എ.എന്‍ രാധാകൃഷ്ണന്‍ പൊലീസിനോട് പറഞ്ഞു.  ബൂത്തിനകത്ത് വെച്ചല്ല സംസാരിക്കുന്നതെന്നും സൗകര്യമുണ്ടെങ്കിൽ കേസെടുത്തോയെന്നും അദ്ദേഹം പൊലീസിനോട് കയര്‍ത്തു. എം.സ്വരാജ് അരമണിക്കൂര്‍ മാധ്യമങ്ങളോട് സംസാരിച്ചപ്പോള്‍ എന്തുകൊണ്ട് എതിര്‍ത്തില്ലെന്നും സ്ഥാനാര്‍ഥിയുടെ കൂടെ വന്ന പ്രവര്‍ത്തകര്‍ ചോദിച്ചു.

Advertising
Advertising

 അതേസമയം,  തൃക്കാക്കരയിൽ അട്ടിമറി ജയം നേടുമെന്ന് എ.എൻ രാധാകൃഷ്ണൻ പറഞ്ഞു. എന്‍.ഡി.എ ജനപക്ഷത്ത് നില്‍ക്കുന്ന പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കരയില്‍ വോട്ടിങ് പുരോഗമിക്കുകയാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോ ജോസഫും യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസും ഇതിനോടകം തന്നെ വോട്ട് രേഖപ്പെടുത്തി. വൈകിട്ട് ആറ് വരെയാണ് വോട്ടിങ്. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News