'മൂന്ന് കുട്ടികളെ വളർത്താൻ കഴിയുമോ എന്ന ആശങ്ക വേണ്ട, അതൊക്കെ മോദിജി നോക്കിക്കൊള്ളും': ടി.പി സെന്‍കുമാര്‍

'ശോഭയാത്രകൾ ഇനി എല്ലാകാലത്തേക്കും നടത്തണമെങ്കിൽ ഉണ്ണിക്കണ്ണന്മാരും ഗോപികമാരുമൊക്കെയുണ്ടാകണം. പക്ഷേ ജനസംഖ്യയുടെ വളര്‍ച്ച താഴോട്ടാണ്''

Update: 2025-09-22 17:41 GMT

വൈക്കം: മൂന്ന് കുട്ടികളെ വളർത്താൻ കഴിയുമോ എന്ന ആശങ്ക വേണ്ടെന്നും അതൊക്കെ മോദിജി നോക്കിക്കൊള്ളുമെന്നും ബിജെപി നോതവും മുന്‍ ഡിജിപിയുമായ ടി.പി സെന്‍കുമാര്‍. വൈക്കത്ത് നടന്ന ശ്രീകൃഷ്ണ ജയന്തി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ശോഭയാത്രകൾ ഇനി എല്ലാകാലത്തേക്കും നടത്തണമെങ്കിൽ ഉണ്ണിക്കണ്ണന്മാരും ഗോപികമാരുമൊക്കെയുണ്ടാകണം. പക്ഷേ ജനസംഖ്യയുടെ വളര്‍ച്ച താഴോട്ടാണ്. ഏകദേശ കണക്ക് പറയുകയാണെങ്കില്‍ 2005ലൊക്കെ കേരളത്തിൽ 100 കുട്ടികൾ ജനിക്കുമ്പോൾ 54 ശതമാനത്തിലധികം ഹൈന്ദവ വിഭാഗത്തിൽ നിന്നായിരുന്നു.

ഇപ്പോഴത് 100 കുട്ടികൾ ജനിക്കുമ്പോൾ ശരാശരി ഹിന്ദുകുടുംബങ്ങളിൽ ജനിക്കുന്ന കുട്ടികളുടെ എണ്ണം 40 ആയി കുറഞ്ഞിരിക്കുന്നു. ഇങ്ങനെ പോയാൽ നമ്മുടെ ജനസംഖ്യ കുറഞ്ഞുപോകും. ഉണ്ണിക്കണ്ണന്മാരും ഗോപികമാരും നമ്മൾ മറ്റെവിടെ നിന്നെങ്കിലും കൊണ്ടുവരേണ്ടി വരും. അല്ലെങ്കിൽ എഐയുടെ കാലമായതിനാൽ ആ രീതിയിൽ നമ്മൾ നടത്തേണ്ടി വരും'- അദ്ദേഹം പറഞ്ഞു. 

Advertising
Advertising

'ആര്‍എസ്എസ് സർസംഘ് ചാലക് മോഹൻ ഭാഗവത് പറഞ്ഞപോലെ മൂന്ന് കുട്ടികളെ ലക്ഷ്യംവെക്കുക. മൂന്ന് കുട്ടികൾ ഉണ്ടായാൽ എല്ലാവർക്കും വളർത്താൻ സാധിക്കുമോ എന്ന് ചിലര് ചോദിക്കുകയുണ്ടായി. അതിന്റെ ഉത്തരവാദിത്തം 2034 വരെ പ്രധാനമന്ത്രി മോദിക്കും 2034ന് ശേഷം അദ്ദേഹത്തിന്റെ പിൻഗാമികളെയും ഏൽപിക്കാം.

അതുകൊണ്ട് അക്കാര്യത്തിലൊന്നും നമ്മൾ യാതൊരു സംശയവും പ്രകടിപ്പിക്കേണ്ട. അവരെയെല്ലാം നന്നായിട്ട് വളർത്താനും അവർക്കെല്ലാം നല്ല വിദ്യാഭ്യാസം കൊടുക്കാനും അവർക്കൊല്ലം നല്ല ജീവിത സാഹചര്യം ഉറപ്പാക്കാനുള്ള വികസിത ഭാരതത്തിലേക്കാണ് നമ്മൾ മുന്നോട്ട് പോകുന്നത്. 2047 ആകുന്നതോടെ സ്വാതന്ത്യത്തിന്റെ നൂറാം വാർഷികത്തിൽ നമ്മൾ ലോകത്തിലെ വികസിത രാജ്യങ്ങളിൽ പെടാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്''- ടി.പി സെന്‍കുമാര്‍ വ്യക്തമാക്കി. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News