ലഹരിക്കടത്ത്: ഷാനവാസിന് പങ്കുള്ളതായി തെളിവില്ലെന്ന് സജി ചെറിയാൻ

തെറ്റായ രീതിയിൽ കമ്യൂണിസ്റ്റ് പ്രവർത്തകർ നീങ്ങിയാൽ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

Update: 2023-01-11 08:09 GMT

സജി ചെറിയാൻ 

തിരുവനന്തപുരം: സി.പി.എം നേതാവ് ഷാനവാസിന് ലഹരിക്കടത്തിൽ പങ്കുള്ളതായി തെളിവില്ലെന്ന് മന്ത്രി സജി ചെറിയാൻ. അദ്ദേഹത്തിന് ജാഗ്രതക്കുറവുണ്ടായിട്ടുണ്ട്. തെറ്റായ രീതിയിൽ കമ്യൂണിസ്റ്റ് പ്രവർത്തകർ നീങ്ങിയാൽ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

താൻ തെറ്റ് ചെയ്തതായി തെളിഞ്ഞാൽ കൗൺസിലർ സ്ഥാനം രാജിവെക്കുമെന്ന് ഷാനവാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. തനിക്ക് ലഹരിക്കടത്തുമായി ഒരു ബന്ധവുമില്ല. പുതിയ വാഹനം വാങ്ങിയത് പാർട്ടിയെ അറിയിച്ചിരുന്നില്ല. വാഹനം വാടകക്ക് കൊടുത്ത കരാറിന്റെ രേഖകൾ താൻ തന്നെയാണ് പുറത്തുവിട്ടത്. 90 ദിവസത്തിനുള്ളിൽ പാർട്ടിയുടെ അന്വേഷണം പൂർത്തിയാകുമെന്നും ഷാനവാസ് പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News