നെതർലാൻഡ്‌സിൽ നിന്ന് ഓൺലൈനായി എത്തിച്ച മയക്കുമരുന്ന് പിടികൂടി

മയക്കുമരുന്ന് ഓർഡർ ചെയ്ത കൂത്തുപറമ്പ് പാറാൽ സ്വദേശി കെ.പി ശ്രീരാഗിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു.

Update: 2023-05-20 10:32 GMT

കണ്ണൂർ: കൂത്തുപറമ്പിൽ നെതർലാൻഡ്‌സിൽ നിന്ന് ഓൺലൈനായി എത്തിച്ച മയക്കുമരുന്ന് പിടികൂടി. ആമസോൺ വഴിയെത്തിച്ച 70 എൽ.എസ്.ഡി സ്റ്റാമ്പാണ് പോസ്റ്റ് ഓഫീസിൽ നിന്ന് എക്‌സൈസ് പിടികൂടിയത്. മയക്കുമരുന്ന് ഓർഡർ ചെയ്ത കൂത്തുപറമ്പ് പാറാൽ സ്വദേശി കെ.പി ശ്രീരാഗിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു.

ശ്രീരാഗ് ആമസോൺ വഴി എൽ.എസ്.ഡി ഓർഡർ ചെയ്തതായി എക്‌സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോസ്റ്റ് ഓഫീസിലെത്തിയ ശ്രീരാഗിന്റെ പേരിൽ എന്തെങ്കിലും പാഴ്‌സൽ എത്തിയാൽ അറിയിക്കാൻ എക്‌സൈസ് ആവശ്യപ്പെട്ടിരുന്നു. പോസ്റ്റ് ഓഫീസ് അധികൃതർ അറിയിച്ചതനുസരിച്ച് എക്‌സൈസ് ഉദ്യോഗസ്ഥർ പാഴ്‌സൽ പരിശോധിച്ചപ്പോഴാണ് എൽ.എസ്.ഡി സ്റ്റാമ്പുകൾ കണ്ടെത്തിയത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News