ദുല്‍ഖര്‍ ആവശ്യപ്പെട്ടു; സെല്‍ഫിയെടുത്ത് മുനവ്വറലി തങ്ങൾ

സ്വയംവര സിൽക്‌സിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് ദുൽഖർ സല്‍മാന്‍ കൊണ്ടോട്ടിയിലെത്തിയത്

Update: 2023-03-19 10:06 GMT
Advertising

മലപ്പുറം: നടൻ ദുൽഖർ സൽമാനൊപ്പം സെൽഫിയെടുത്ത് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾ. സ്വയംവര സിൽക്‌സിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് ദുൽഖർ കൊണ്ടോട്ടിയിലെത്തിയത്. ദുൽഖർ ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു സെൽഫി. എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് അഹമ്മദ് സജു ഉൾപ്പെടെയുള്ളവരേയും ഫോട്ടോയിൽ കാണാം. ഉദ്ഘാടനത്തിനെത്തിയ ദുൽഖറിനെ കാണാൻ പതിനായിരക്കണക്കിനാളുകളാണ് കൊണ്ടോട്ടിയിലെത്തിയത്. കിലോമീറ്ററുകളോളം റോഡ് ഗതാഗതം തടസ്സപ്പെട്ടു. കിംഗ് ഓഫ് കൊൽക്കത്തയാണ് ദുൽഖറിന്റേതായി ഇനി പുറത്തുവരാനിരിക്കുന്ന ചിത്രം.



ദുൽഖറിൻറെ ഇതുവരെ കാണാത്ത തീപ്പൊരി ലുക്കിലാണ് ദുൽഖറിനെ കിംഗ് ഓഫ് കൊല്‍ക്കത്തയിലെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പ്രേക്ഷകർ കണ്ടത്. തിയേറ്ററിൽ ദൃശ്യവിസ്മയം തീർക്കുന്ന ഒരു മാസ് എൻറർറ്റൈനർ ആയിരിക്കും കിംഗ് ഓഫ് കൊത്തയെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉറപ്പു തരുന്നു. ദുൽഖറിൻറെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിർമിക്കുന്നത് വെഫെറർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്നാണ്.

പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖറിനൊപ്പം വലിയ താര നിരയാണ് അണിനിരക്കുന്നത്. സീ സ്റ്റുഡിയോസിൻറെ മലയാളത്തിലെ ആദ്യ നിർമ്മാണ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. നാഷണൽ ലെവലിൽ ഗംഭീര വിജയ ചിത്രങ്ങളുടെ ഭാഗമായ സീ സ്റ്റുഡിയോസിന് നിർമ്മാണ പങ്കാളികളായി വേഫേറെർ ഫിലിംസിനോടൊപ്പം ചേർന്ന് പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചതിൽ മലയാളത്തിൽ നല്ല സിനിമകൾ എത്തിക്കുന്നതിന് കാരണമാകുമെന്നും, പാൻ ഇന്ത്യൻ താരമായ ദുൽഖർ സൽമാനോടൊപ്പവും അഭിലാഷ് ജോഷിയോടും ടീമിനുമൊപ്പം ആദ്യ മലയാള ചിത്രത്തിൽ പങ്കാളിയാകുന്നതിലുള്ള സന്തോഷവും സീ സ്റ്റുഡിയോസ് സൗത്ത് മൂവീസ് ഹെഡ് അക്ഷയ് കെജ്രിവാൾ അറിയിച്ചു.



രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്. ബിഗ് ബഡ്ജറ്റിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിൻറെ അണിയറപ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം-നിമീഷ് രവി, സ്‌ക്രിപ്റ്റ്-അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ-ശ്യാം ശശിധരൻ, മേക്കപ്പ്-റോണെക്‌സ് സേവ്യർ, വസ്ത്രാലങ്കാരം-പ്രവീൺ വർമ്മ, സ്റ്റിൽ-ഷുഹൈബ് എസ്.ബി.കെ, പ്രൊഡക്ഷൻ കൺട്രോളർ-ദീപക് പരമേശ്വരൻ. സംഗീതം-ജേക്‌സ് ബിജോയ്, ഷാൻ റഹ്‌മാൻ. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൻറെ ആക്ഷൻ കൊറിയോഗ്രാഫി രാജശേഖറാണ്.

പാൻ ഇന്ത്യൻ തലത്തിൽ വിജയിച്ച കണ്ണും കണ്ണും കൊള്ളയടിത്താൽ, കുറുപ്പ്, സീതാരാമം, ചുപ്പ് എന്നീ സിനിമകൾക്ക് ശേഷം ദുൽഖർ നായകനാകുന്ന കിംഗ് ഓഫ് കൊത്ത സമാനതകളില്ലാത്ത കാഴ്ചാനുഭൂതി സിനിമാ പ്രേമികൾക്ക് സമ്മാനിക്കുമെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്നെ ഉറപ്പുനൽകുന്നു. ഡിജിറ്റൽ മാർക്കറ്റിംഗ്-അനൂപ് സുന്ദരൻ, വിഷ്ണു സുഗതൻ, പി.ആർ.ഒ-പ്രതീഷ് ശേഖർ.


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News