പത്തനംതിട്ട കോഴഞ്ചേരിയിൽ ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു

പരിക്കേറ്റ നൈജിലിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ബൈക്കുകളിലും ഒരു ബൊലേറോയിലുമെത്തിയ സംഘമാണ് വെട്ടിയത്.

Update: 2022-06-19 18:48 GMT

പത്തനംതിട്ട: കോഴഞ്ചേരിയിൽ ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു. കോഴഞ്ചേരി ബ്ലോക്ക് ജോയിന്റ് സെക്രട്ടറി നെജിൽ കെ ജോണിനെയാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.

പരിക്കേറ്റ നൈജിലിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ബൈക്കുകളിലും ഒരു ബൊലേറോയിലുമെത്തിയ സംഘമാണ് വെട്ടിയത്. കോഴഞ്ചേരി ടൗണിന് സമീപം രാത്രി 10 മണിയോടെയാണ് സംഭവം. കുറിയന്നൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശത്ത് ഡിവൈഎഫ്‌ഐ-ആർഎസ്എസ് സംഘർഷം നിലനിന്നിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News