മദ്യലഹരിയിൽ റോഡിൽ ഡി.വൈ.എഫ്.ഐ നേതാവിന്റെ നഗ്നനൃത്തം

തിരുവല്ല ബ്ലോക്ക് സെക്രട്ടറി ഷിനിൽ എബ്രഹാമും സുഹൃത്തുക്കളും റോഡിൽ നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

Update: 2022-12-26 05:24 GMT

പത്തനംതിട്ട: മദ്യലഹരിയിൽ റോഡിൽ നഗ്നനൃത്തം ചെയ്ത് ഡി.വൈ.എഫ്.ഐ നേതാവ്. തിരുവല്ല ബ്ലോക്ക് സെക്രട്ടറി ഷിനിൽ എബ്രഹാമും സുഹൃത്തുക്കളും റോഡിൽ നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. നാലുമാസം മുമ്പ് നടന്ന സംഭവത്തിന് പിന്നാലെ ഇയാളെ പാർട്ടി നേതാക്കൾ വിളിച്ചുവരുത്തി ശാസിച്ചിരുന്നു. ഡി.വൈ.എഫ്.ഐയുടെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ആൾ കൂടിയാണ് ഷിനിൽ.

ലഹരിവിരുദ്ധ കാമ്പയിന് ശേഷം ബാറിൽ പോയി മദ്യപിച്ച രണ്ട് ഡി.വൈ.എഫ്.ഐ നേതാക്കൾക്കെതിരെ കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായ അഭിജിത്ത്, ജെ.ജെ ആശിഖ് എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News