"റഷ്യൻ ചെമ്പടയെ തോൽപ്പിച്ച അഫ്ഗാനിലെ ധീര മുജാഹിദുകളുടെ വിശ്വാസം ആർജിക്കുക"; വൈറലായി കെ.ടി ജലീലിന്‍റെ പഴയ പ്രസംഗം

1987ല്‍ കെ.ടി ജലീല്‍ മലപ്പുറം പള്ളിക്കരയിലെ സി.എച്ച്. യൂത്ത് സെന്‍റര്‍ സംഘടിപ്പിച്ച ഈദ് സുഹൃദ് സമ്മേളനത്തിലേതാണ് വൈറലായ പ്രഭാഷണം

Update: 2021-09-02 16:44 GMT
Editor : ijas
Advertising

അഫ്ഗാനില്‍ അധിനിവേശ ശക്തിയായ അമേരിക്ക പൂര്‍ണമായും പിന്‍മാറി താലിബാന്‍ അധികാരത്തിലേറിയതിന് പിന്നാലെ മുൻ മന്ത്രി കെ.ടി ജലീലിന്‍റെ പഴയ പ്രഭാഷണം ശ്രദ്ധേയമാവുന്നു. ദൗതികവാദത്തിനെതിരെ മതമൂല്യങ്ങളെക്കുറിച്ച ജലീലിന്‍റെ പ്രഭാഷണത്തിൽ റഷ്യൻ ചെമ്പടയെ തോൽപിച്ച അഫ്ഗാനിലെ ധീര മുജാഹിദുകളുടെ വിശ്വാസത്തിന്‍റെ കരുത്താണ് നമുക്ക് വേണ്ടതെന്നും പറയുന്നു. 1987ല്‍ കെ.ടി ജലീല്‍ മലപ്പുറം പള്ളിക്കരയിലെ സി.എച്ച്. യൂത്ത് സെന്‍റര്‍ സംഘടിപ്പിച്ച ഈദ് സുഹൃദ് സമ്മേളനത്തിലേതാണ് വൈറലായ പ്രഭാഷണം.

Full View

പ്രസംഗത്തിലെ വൈറല്‍ ഭാഗം ഇങ്ങനെയാണ്:

അതുപോലെ അഫ്ഗാനിസ്ഥാനില്‍ നിന്നും റഷ്യന്‍ ചെമ്പട നീങ്ങികൊണ്ടിരിക്കുകയാണ്. അഫ്ഗാനിലെ ധീര മുജാഹിദുകള്‍ നീണ്ട ഒമ്പത് വര്‍ഷക്കാലം ചെറുത്തുനില്‍പ്പു നടത്തുകയും അങ്ങനെ ആ ചെറുത്തുനില്‍പ്പിലൂടെ ലോകത്തെ ഏറ്റവും വലിയ ശാക്തിക ചേരിയായ സോവിയറ്റ് റഷ്യയുടെ ചെമ്പടയെ അഫ്ഗാനില്‍ നിന്നും കെട്ടുക്കെട്ടിക്കാന്‍ അവരുടെ ധീരമായ വിശ്വാസത്തിന് സാധിച്ചു. ഇവിടെയും നാം സന്തോഷം കൊള്ളേണ്ടിയിരിക്കുന്നു. നിങ്ങള്‍ക്ക് അഫ്ഗാനികളുടെ വിശ്വാസമാണുണ്ടാവേണ്ടത്. അഫ്ഗാനികളുടെ വിശ്വാസമെന്ന് പറയുന്നത് അപരന്മാരെ അധിക്ഷേപിക്കാനുള്ള നിങ്ങളുടെ ആര്‍ജവമല്ല. നിങ്ങളൊരിക്കലും തന്നെ ഒരു കമ്മ്യൂണലിസ്റ്റ് അഥവാ വര്‍ഗീയവാദിയാകരുത്. ഒരു സാമുദായികവാദിയും നിങ്ങള്‍ക്കാവുക സാധ്യമല്ല. കാരണം നിങ്ങള്‍ ഇസ്‍ലാമിന്‍റെ വക്താക്കളാണ്. ഇസ്‍ലാമെന്നത് എല്ലാവരെയും അംഗീകരിക്കുന്ന എല്ലാ പ്രവാചകന്മാരെയും ആദരിക്കുന്ന മതമായ ഇസ്‍ലാമിന്‍റെ വക്താക്കളായ നിങ്ങള്‍ക്ക് സാമുദായികവാദിയാകാന്‍ സാധ്യമല്ല.  

Full View

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News