പുരാവസ്തു തട്ടിപ്പിലെ സാമ്പത്തിക ഇടപാട് കേസ്; കെ.സുധാകരന്‍ ഇന്ന് ഇ.ഡിക്ക് മുന്നില്‍

രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിനായി കൊച്ചി ഓഫീസിൽ ഹാജരാകണമെന്നാണ് നിർദേശം

Update: 2023-08-22 01:57 GMT

കെ.സുധാകരന്‍

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പിലെ സാമ്പത്തിക ഇടപാട് കേസിൽ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ ഇന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകും. രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിനായി കൊച്ചി ഓഫീസിൽ ഹാജരാകണമെന്നാണ് നിർദേശം. കഴിഞ്ഞ വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നെങ്കിലും അസൗകര്യമുള്ളതിനാൽ ചോദ്യം ചെയ്യൽ ഇന്നത്തേക്ക് മാറ്റണമെന്ന് സുധാകരൻ ആവശ്യപ്പെടുകയായിരുന്നു.

മോൺസൺ മാവുങ്കൽ ഒന്നാം പ്രതിയായ കേസിൽ സുധാകരനെ ക്രൈംബ്രാഞ്ച് രണ്ടാം പ്രതിയാക്കിയതിനു പിന്നാലെയാണ് ഇ ഡി വിവര ശേഖരണം നടത്തിയത് . കേസിൽ സുധാകരൻ നടത്തിയെന്ന് പറയപ്പെടുന്ന സാമ്പത്തിക ഇടപാടുകളെ കുറിച്ചും ഇതിന് മറവിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നുമാണ് ഇ. ഡി പരിശോധിക്കുന്നത്.

വ്യാജപുരാവസ്തു തട്ടിപ്പിലെ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ടാണ് സുധാകരനെ ഇ.ഡി. വിളിപ്പിച്ചിരിക്കുന്നത്. മോൻസനിൽ നിന്ന് കെ. സുധാകരൻ 10 ലക്ഷം രൂപ വാങ്ങുന്നത് കണ്ടുവെന്ന ദൃക്‌സാക്ഷികളുടെ രഹസ്യമൊഴിയുണ്ടായിരുന്നു. ഇതിനു പുറമേ തൃശൂര്‍ സ്വദേശി അനൂപ്, മോൻസന്‌ 25 ലക്ഷം രൂപ നൽകിയതിന് സുധാകരൻ ഇടനില നിന്നെന്ന പരാതിക്കാരന്‍റെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് ഇ.ഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News