കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ എം.എം വർഗീസിനെ ഇ.ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും

ഏരിയ കമ്മിറ്റികളുടെ അടക്കം പാർട്ടിയുടെ വിവിധ കമ്മിറ്റികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളുടെ രേഖകൾ ഹാജരാക്കാൻ വർഗീസിന് ഇ.ഡി നിർദേശം നൽകിയിട്ടുണ്ട്

Update: 2024-04-22 01:18 GMT
Editor : Shaheer | By : Web Desk

എം.എം വര്‍ഗീസ്

Advertising

കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസിനെ ഇ.ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഏരിയ കമ്മിറ്റികളുടെ അടക്കം പാർട്ടിയുടെ വിവിധ കമ്മിറ്റികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളുടെ രേഖകൾ ഹാജരാക്കാൻ വർഗീസിന് ഇ.ഡി നിർദേശം നൽകിയിട്ടുണ്ട്.

കരുവന്നൂർ ബാങ്കിൽനിന്ന് ബിനാമി വായ്പകളിലൂടെ തട്ടിയെടുത്ത പണം ഈ അക്കൗണ്ടുകളിലേക്ക് എത്തിയിട്ടുണ്ടോ എന്ന പരിശോധനയുടെ ഭാഗമായിട്ടാണു നിര്‍ദേശം. കരുവന്നൂർ ബാങ്കിൽ മാത്രം സി.പി.എമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്നാണ് ഇ.ഡിയുടെ ആരോപണം. രഹസ്യ അക്കൗണ്ടുകൾ ജില്ലാ സെക്രട്ടറിയായ എം.എം വർഗീസിന്റെ അറിവോടെയാണെന്നും ഇ.ഡി ആരോപിച്ചിരുന്നു. എന്നാൽ, പാർട്ടിക്ക് ഒരിടത്തും രഹസ്യ അക്കൗണ്ടുകളിലെന്നാണ് വർഗീസിന്റെ വിശദീകരണം.

Summary: ED to interrogate CPM Thrissur district secretary MM Varghese again today in Karuvannur money laundering case

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News