സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ കാര്യത്തിൽ സർക്കാരിന് അവ്യക്തതയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

പദ്ധതി നടത്തുന്നതിന് പൊതുജനങ്ങളിൽ നിന്ന് സഹായം സ്വീകരിക്കാറുണ്ടെന്നും ഇത് നിയമവിധേയമാക്കുന്നതിനു വേണ്ടിയാണു സർക്കുലർ പുറത്തിറക്കിയതെന്നും ശിവൻകുട്ടി പറഞ്ഞു

Update: 2023-11-19 14:58 GMT
Advertising

തിരുവനന്തപുരം: സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ കാര്യത്തിൽ സർക്കാരിന് അവ്യക്തതയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പദ്ധതി നടത്തുന്നതിന് പൊതുജനങ്ങളിൽ നിന്ന് സഹായം സ്വീകരിക്കാറുണ്ട്. ഈ സഹായം നിയമവിധേയമാക്കുന്നതിനു വേണ്ടിയാണു സർക്കുലർ പുറത്തിറക്കിയത്. ഇത് ചില ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കിയത്തിനാലാണ് ഉത്തരവ് റദ്ദാക്കിയതെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

കഴിഞ്ഞ 15നാണ് ഉത്തരവ് പുറത്തിറക്കിയത്. നവംബർ 30 നകം എല്ലാ സ്‌കൂളുകളിലും ഉച്ച ഭക്ഷണ സംരക്ഷണ സമിതികൾ രൂപീകരിക്കണമെന്നും ഈ സമിതികളുടെ മേൽനോട്ടത്തിൽ സ്വന്തം നിലക്ക് ഫണ്ട് കണ്ടെത്തി പദ്ധതി മുടക്കമില്ലാതെ മുന്നോട് കൊണ്ടുപോകണമെന്നുമാണ് സർക്കുലറിൽ പറഞ്ഞിരുന്നത്. ഈ സർക്കുലർ വലിയ രീതിൽ വിവാദമുണ്ടായതോടു കൂടി സർക്കുലർ റദ്ദാക്കി പൊതു വിദ്യാഭ്യാസ ഡയറക്ടർ ഇന്നലെ പുതിയ ഉത്തരവിറക്കി. ഇതിന് മേലാണ് വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News