പത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്നവസാനിക്കും; പ്രചാരണം സജീവമാക്കി സ്ഥാനാര്‍ഥികള്‍

സ്വതന്ത്ര സ്ഥാനാർഥി പി.വി അൻവറിന് ഇന്ന് ചിഹ്നവും ലഭിക്കും

Update: 2025-06-05 02:31 GMT
Editor : ലിസി. പി | By : Web Desk

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള തീയതി ഇന്ന് അവസാനിക്കും.തൃണമൂൽ കോൺഗ്രസ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥി പി.വി അൻവറിന് ചിഹ്നവും ഇന്ന് ലഭിക്കും. കഴിഞ്ഞ രണ്ട് തവണയും മത്സരിച്ച് വിജയിച്ച ഓട്ടോറിക്ഷ തന്നെ ചിഹ്നമായിലഭിക്കുമെന്നാണ് അൻവർ ക്യാമ്പിൻ്റെ പ്രതീക്ഷ.

അതേസമയം, മണ്ഡലത്തിൽ സ്ഥാനാർഥികൾ  രണ്ടാം ഘട്ട പ്രചാരണം സജീവമാക്കി.യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് എടക്കര ,കരുളായി പഞ്ചായത്തുകളിലാണ് ഇന്ന് പര്യടനം നടത്തുന്നത്. മൂത്തേടം പഞ്ചായത്തിലാണ് എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന്‍റെ പര്യടനം. എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജും, എസ്‍ഡിപിഐ സ്ഥാനാർഥി സാദിഖ് നടുത്തൊടിയും പ്രചാരണത്തിൽ സജീവമാണ്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News