മീഡിയവൺ വാർത്ത തുണയായി; സംരംഭത്തിന് വൈദ്യുതി കണക്ഷൻ ലഭിക്കാതിരുന്ന കിഴക്കേകല്ലട സ്വദേശി സഞ്ജയ്ക്ക് വൈദ്യുതി ലഭിച്ചു

2023 ജൂലൈ മുതൽ കെ.എസ്.ഇ.ബി അധികൃതർ നിസ്സാര കാരണങ്ങൾ പറഞ്ഞ്‌ കണക്ഷൻ നൽകുന്നത് വൈകിപ്പിക്കുകയായിരുന്നു.

Update: 2024-01-01 04:36 GMT
Advertising

കൊല്ലം: സംരംഭത്തിന് വൈദ്യുതി കണക്ഷൻ ലഭിക്കാതിരുന്ന കൊല്ലം കിഴക്കേകല്ലട സ്വദേശി സഞ്ജയ്ക്ക് ഒടുവിൽ വൈദ്യുതി കണക്ഷൻ ലഭിച്ചു. മീഡിയവൺ വാർത്തക്ക് പിന്നാലെയാണ് കെ.എസ്.ഇ.ബിയുടെ നടപടി. കെട്ടിട നിർമാണം ഉൾപ്പടെ പൂർത്തിയായി അഞ്ച് മാസം കഴിഞ്ഞിട്ടും നിസാര കാര്യങ്ങൾ പറഞ്ഞ് കെ.എസ്.ഇ.ബി വൈദ്യുതി കണക്ഷൻ നൽകുന്നത് വൈകിപ്പിക്കുകയായിരുന്നു. മീഡിയവൺ വാർത്ത ശ്രദ്ധയിൽപ്പെട്ട വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഇടപെട്ടാണ് നടപടികൾ വേഗത്തിലാക്കിയത്.

2023 ജൂലൈ മുതൽ കെ.എസ്.ഇ.ബി അധികൃതർ കണക്ഷൻ നൽകുന്നത് വൈകിപ്പിക്കുകയായിരുന്നു. നിരവധി തവണ ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ഡിസംബർ 23ന് മീഡിയവൺ വാർത്ത നൽകിയതിനെ തുടർന്നാണ് മന്ത്രി ഇടപെട്ടത്.

സംരംഭം തുടങ്ങാൻ വായ്പ എടുത്തത് തിരിച്ചടക്കാൻ കടം വാങ്ങേണ്ട അവസ്ഥയിൽ ആയിരുന്നു ഇവർ. സഞ്ജയ് പഠനം പൂർത്തിയായ ഉടൻ മുഖ്യമന്ത്രിയുടെ സംരംഭക പദ്ധതി പ്രകാരമാണ് വീട് നിർമിക്കുന്ന കട്ടകൾ ഉൽപ്പാദിപ്പിക്കുന്ന സ്ഥാപനം ആരംഭിച്ചത്. നിസ്സാര കാര്യങ്ങൾ പറഞ്ഞു വൈദ്യുതി വകുപ്പ് ഇതുവരെയും കണക്ഷൻ നൽകിയിരുന്നില്ല. ഒരിക്കലും കണക്ഷൻ നൽകില്ലെന്നായിരുന്നു ഉദ്യോഗസ്ഥർ പറഞ്ഞതെന്ന് ഇവർ പറയുന്നു. മന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെങ്കിലും, നിയമപ്രകാരമുള്ള സമ്മതപത്രങ്ങളെല്ലാം നൽകിയതിനാലാണ് വൈദ്യുതി നൽകിയതെന്നാണ് ഈസ്റ്റ് കല്ലട സെക്ഷൻ ഓഫീസിൽ നിന്നുള്ള വിശദീകരണം.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News