സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടൻ കൂട്ടില്ല; മന്ത്രി കൃഷ്ണൻകുട്ടി

ഉപയോക്താക്കൾ സ്വയം നിയന്ത്രിക്കണം

Update: 2022-11-18 10:11 GMT
Editor : banuisahak | By : Web Desk

തിരുവനന്തപുരം: സംസ്ഥാനത്ത് ഉടൻ വൈദ്യുതി നിരക്ക് കൂട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ഉപയോക്താക്കൾ സ്വയം നിയന്ത്രിക്കണം. പകൽ വൈദ്യുതി ഉപഭോഗ നിരക്ക് കുറഞ്ഞേക്കുമെന്നും മന്ത്രി പറഞ്ഞു. 

വൈദ്യുതി ഉപയോഗം ഏറ്റവും കൂടിയ സമയം ഉപയോക്താക്കളിൽനിന്നു കൂടുതൽ തുക ഈടാക്കുകയും ഉപയോഗം കുറവുള്ള സമയത്തു നിരക്കിളവു നൽകുകയും ചെയ്യുന്നത് കെഎസ്ഇബി പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് ഗാർഹിക, വാണിജ്യ ഉപയോക്താക്കൾക്ക് തിരിച്ചടിയാകും. വൈദ്യുതി ബിൽ ഉയരാനാണ് ഇത് ഇടയാക്കുക. ബില്ലിങ് രീതി മാറ്റുന്നതു സംബന്ധിച്ചു വൈദ്യുതി റെഗുലേറ്ററി കമ്മീഷനിൽ കെഎസ്ഇബി അപേക്ഷ നൽകുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. 

Advertising
Advertising

കഴിഞ്ഞ വർഷം നിരക്ക് വർധിപ്പിക്കാൻ കെഎസ്ഇബി റെഗുലേറ്ററി കമ്മിഷനെ സമീപിച്ച ഘട്ടത്തിൽ ഈ നിർദേശം ഉയർന്നിരുന്നെങ്കിലും എതിർപ്പു മൂലം നടപ്പായില്ല. വൈദ്യുതിനിരക്ക് കൂടുന്ന സമയത്ത് ഉപയോഗം കുറക്കാനായാൽ കെഎസ്ഇബി പുറത്തുനിന്നു വാങ്ങുന്ന വൈദ്യുതി കുറയ്ക്കാൻ കഴിയും. മന്ത്രി കൃഷ്ണൻകുട്ടിയും ഇക്കാര്യം ആവർത്തിച്ചു. പകൽ സമയം സ്വന്തം ഉൽപാദനം ഉപയോഗിക്കാനും പീക് അവറിൽ വൈദ്യുതി വാങ്ങൽ കുറയ്ക്കാനും കഴിയുകയും ചെയ്‌താൽ ഉപയോക്താക്കളിൽ നിന്ന് അധിക തുക ലഭിക്കും. ഇതുമൂലം വരുമാനം കുറയാതെ മുന്നോട്ടുപോകാമെന്നായിരുന്നു കെഎസ്ഇബിയുടെ കണക്കുകൂട്ടൽ. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News