ബൈക്ക് യാത്രക്കാരിയെ കാട്ടാന ചവിട്ടിക്കൊന്നു; ഭര്‍ത്താവ് രക്ഷപെട്ടത് തലനാരിഴക്ക്

ബൈക്കിൽ തമിഴ്നാട്ടിൽ പോയി തിരിച്ചു വരുകയായിരുന്ന വിജിയും ഭർത്താവും ശങ്കരപാണ്ഡ്യമെട്ടിൽ വച്ച് കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു.

Update: 2021-09-24 03:56 GMT

ഇടുക്കി ആനയിറങ്ങൽ ഡാമിന് സമീപം ബൈക്ക് യാത്രക്കാരിയെ കാട്ടാന ചവിട്ടിക്കൊന്നു. ചട്ടമൂന്നാർ സ്വദേശി മഹേന്ദ്ര കുമാറിന്‍റെ ഭാര്യ വിജി ആണ് കൊല്ലപ്പെട്ടത്. ബൈക്കിൽ തമിഴ്നാട്ടിൽ പോയി തിരിച്ചു വരുകയായിരുന്ന വിജിയും ഭർത്താവും ശങ്കരപാണ്ഡ്യമെട്ടിൽ വച്ച് കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് ഭര്‍ത്താവ് കുമാർ ഓടി രക്ഷപ്പെടുകായായിരുന്നു. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം നടന്നത്.

കുമാറും വിജിയും ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ റോഡില്‍ രണ്ട് കാട്ടാനകള്‍ നില്‍ക്കുന്നത് കാണുകയും തുടര്‍ന്ന് മടങ്ങിപ്പോകാന്‍ ശ്രമിക്കുന്നതിനിടെ വാഹനം മറിയുകയുമായിരുന്നു. കുമാര്‍ വാഹനത്തിനടിയിലും വിജി മുകളിലുമായാണ് വീണത്. പിന്നാലെ ആന വിജിയെ ആക്രമിക്കുകയും ചവിട്ടി കൊല്ലുകയുമായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ വിജി മരിച്ചു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News