സിഎംഡിആര്‍എഫിലേക്ക് ജീവനക്കാരുടെ വിഹിതം പിടിച്ചു നല്‍കിയില്ല; ഡിഡിഒമാരുടെ ശമ്പളം തടഞ്ഞെന്ന് പരാതി

18 ദിവസമായിട്ടും 40,00 ജീവനക്കാര്‍ക്ക് ഈ മാസത്തെ ശമ്പളം ലഭിച്ചില്ലെന്നാണ് പരാതി

Update: 2025-06-18 09:11 GMT

തിരുവനന്തപുരം: സിഎംഡിആര്‍എഫിലേക്ക് ഉദ്യോഗസ്ഥരുടെ വിഹിതം പിടിച്ചു നല്‍കാത്ത ഡിഡിഒമാരുടെ ശമ്പളം സര്‍ക്കാര്‍ പിടിച്ചുവെച്ചതായി പരാതി.18 ദിവസമായിട്ടും 40,00 ജീവനക്കാര്‍ക്ക് ഈ മാസത്തെ ശമ്പളം ലഭിച്ചില്ല. ഇത്തരത്തില്‍ ശമ്പളം പിടിച്ചുവെക്കുന്നത് ആദ്യമാണെന്ന് പ്രതിപക്ഷ സംഘടനകള്‍ പറയുന്നു. വിഷയത്തില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ ആരോപിച്ചു.

കാരണമായത് സ്ഥലംമാറ്റം അടക്കമുള്ള സാങ്കേതിക പ്രശ്‌നങ്ങളെന്ന് ഡിഡിഒമാര്‍. പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകള്‍ രംഗത്തെത്തിയിരിക്കുകയാണ്. ആദ്യഘട്ടത്തില്‍ ആറായിരത്തോളം ജീവനക്കാര്‍ക്ക് സാലറി കിട്ടാത്ത അവസ്ഥ ഉണ്ടായിരുന്നു. പിന്നീട് രണ്ടായിരത്തോളം ജീവനക്കാര്‍ക്ക് സാലറി നല്‍കുകയായിരുന്നുവെന്നും സംഘടനകള്‍ വ്യക്തമാക്കുന്നു

Full View.

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News