'ഇതാണ് എന്റെ ജീവിതം'; ഇ.പി ജയരാജന്റെ ഒറിജിനൽ ആത്മകഥ പുറത്തിറങ്ങുന്നു

നവംബർ മൂന്നിന് കണ്ണൂരിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകം പ്രകാശനം ചെയ്യും

Update: 2025-10-12 07:54 GMT
Editor : ലിസി. പി | By : Web Desk

ഇ.പി ജയരാജന്‍ Photo |Express

കണ്ണൂര്‍: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ ഇ.പി ജയരാജൻ്റെ ആത്മകഥ പ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നു.  'ഇതാണ് എന്റെ ജീവിതം' എന്ന പേരിൽ മാതൃഭൂമി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. നവംബർ മൂന്നിന് കണ്ണൂരിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകം പ്രകാശനം ചെയ്യും..

പാപ്പിനിശേരി ഇരിണാവിൽ ജനിച്ച് സി പി എമ്മിൻ്റെ കേന്ദ്രകമ്മിറ്റി അംഗം വരെ ആയി വളർന്ന എടവൻ പുതിയ വീട്ടിൽ ജയരാജൻ്റെ സ്വകാര്യ - പൊതുജീവിതമാണ് 'ഇതാണ് എൻ്റെ ജീവിതം' എന്ന പുസ്തകത്തിലെ പ്രമേയം. നേരത്തെ ഡി സി ബുക്സ് ഇ.പിയുടെ ആത്മകഥ പ്രസിദ്ധീകരിക്കാൻ ഒരുങ്ങുന്നുവെന്ന വാർത്ത വന്നിരുന്നു. ഡി.സി ബുക്സിൽ പ്രിൻറിങ്ങിന് കൊടുത്ത പുസ്തകത്തിൻ്റെ കൈ എഴുത്ത് പ്രതി ചോർന്നുവെന്ന് വാർത്ത വിവാദമായതോടെ ആത്മകഥ പ്രസിദ്ധീകരിക്കാൻ ആരെയും ഏൽപ്പിച്ചിട്ടില്ലെന്ന് ജയരാജൻ വ്യക്തമാക്കിയിരുന്നു.

മാത്രമല്ല സംഭവത്തിൽ ഡി.സി ബുക്സിനെതിരെ നിയമനടപടിയും കൈക്കൊണ്ടു. അഭ്യൂഹങ്ങൾ എല്ലാം അവസാനിപ്പിച്ച് ആത്മകഥ പുറത്തിറങ്ങുമ്പോൾ KSYF ലൂടെ പൊതുരംഗത്ത് എത്തിയ ഇ.പിയുടെ അറിയുന്നതും അറിയാത്തതുമായ ജീവിത കഥയാകും വായനക്കാർക്ക് മുന്നിലെത്തുക.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News