Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണക്കുന്ന പ്രവർത്തകർക്ക് മുന്നറിയിപ്പുമായി എറണാകുളം ജില്ലാ കോൺഗ്രസ് നേതൃത്വം. രാഹുലിനെ പിന്തുണക്കുന്നവർ നടപടി നേരിടേണ്ടി വരുമെന്ന് ഡിസിസി നേതൃയോഗത്തില്‍ പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. നടപടിയെ വിമർശിക്കുന്നവർക്ക് ശാസനയും ആവർത്തിച്ചാല്‍ സസ്പെന്‍ഷനും നൽകാൻ പാർട്ടി നിർദേശം നൽകി.
തീരുമാനത്തെ എ-ഐ ഗ്രൂപ്പ് നേതാക്കൾ പിന്തുണച്ചു. യോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പങ്കെടുത്തു. ജോസഫ് വാഴക്കനും കെ. ബാബുവും തീരുമാനത്തെ പിന്തുണച്ചു. നേതൃത്വം ഒരുമിച്ചിരുന്ന് എടുത്ത തീരുമാനമാണ് രാഹുലിനെതിരായ നടപടിയെന്ന് ജോസഫ് വാഴക്കന്‍ പറഞ്ഞു.
പാർട്ടിയോട് കൂറില്ലാത്തവരാണ് നടപടിയെ വിമർശിക്കുന്നതെന്ന് മുഹമ്മദ് ഷിയാസ് ചൂണ്ടിക്കാട്ടി. വിമർശിക്കുന്നവർക്കെതിരെ നടപടിയെടുക്കേണ്ട ഉത്തരവാദിത്തം മണ്ഡലം പ്രസിഡന്റുമാർക്കാണ്.