ഇഡബ്ല്യുഎസിൽ 66078-ാം റാങ്കുകാരനും ഗവ. എൻജി കോളജിൽ അലോട്ട്മെന്‍റ്

നാലാം ഘട്ടത്തിൽ 1858 പേർക്കാണ് പുതുതായി അലോട്ട്മെന്‍റ് ലഭിച്ചത്

Update: 2025-08-26 13:22 GMT

തിരുവനന്തപുരം: എൻജിനീയറിങ് പ്രവേശനത്തിനായുള്ള പ്ര വേശന പരീക്ഷ കമീഷണറുടെ നാല് റൗണ്ട് അലോട്ട്മെന്‍റ്   പൂർത്തിയായപ്പോൾ സാമ്പത്തിക പിന്നാക്ക വിഭാഗ സംവരണത്തിൽ (ഇ.ഡബ്ല്യു.എസ്) 66078-ാം റാങ്കുകാരനും സർക്കാർ കോളജിൽ അലോട്ട്മെന്‍റ്. 67505 പേരാണ് മൊത്തം റാങ്ക് പട്ടികയിലുള്ളത്. അറുപതിനായിരത്തിന് മുകളിൽ റാങ്കുള്ള 12 പേർ ഇഡബ്ല്യുഎസ് വിഭാഗത്തിൽ നിന്ന് റാങ്ക് പട്ടികയിൽ ഇടംപിടി ച്ചു. നാലാം ഘട്ടത്തിൽ 1858 പേർക്കാണ് പുതുതായി അലോട്ട്മെന്‍റ് ലഭിച്ചത്. 5550 പേർ മൂന്നാം റൗണ്ടിലെ സീറ്റ് തന്നെ നാലാം റൗണ്ടിലും നിലനിർത്തി.

Advertising
Advertising

ഒമ്പത് സർക്കാർ കോളജുകൾ, മൂന്ന് എയ്‌ഡഡ് കോളജുകൾ, ഏതാനും സർക്കാർ നിയന്ത്രിത കോസ്റ്റ് ഷെയറിങ് കോളജ്, അഗ്രി കൾച്ചർ, കുഫോസ് സർവകലാശാലകൾക്ക് കീഴിലുള്ള കോളജുകൾ എന്നിവയിലേക്കായിരുന്നു സ്ട്രേ വേക്കൻസി എന്ന പേരിൽ നാലാം റൗണ്ടിൽ അലോട്ട്മെൻ്റ് നടത്തിയത്. ഈ കോളജുകളിലും ഇനി അവശേഷിക്കുന്ന സീറ്റുകളിലേക്ക് സ്പോട്ട് അലോട്ട്മെന്‍റായിരിക്കും നടത്തുക.


                                                                                                                                

  സംവരണ വിഭാഗം 

പ്രവേശനം ലഭിച്ച അവസാന റാങ്ക്

ഇഡബ്ല്യൂഎസ് 

66078

എസ്.സി 

67414

എസ്.ടി

67141

മുസ്‍ലിം 

44079

ഈഴവ

52174

ബാക്ക് വേഡ് ഹിന്ദു 

62393

ലാറ്റിൻ ക്രിസ്തൻ & ആംഗ്ലോ ഇന്ത്യൻ 

63291

വിശ്വകർമ

64485

പിന്നാക്കക്രിസ്ത്യൻ

66302

ധീവര

67326

കുഡുംബി

63315

കുശവ

65096



Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News