ഗായകൻ സജീർ കൊപ്പത്തിനെതിരെ മീഡിയവണിന്റെ പേരിൽ വ്യാജ വാർത്ത; പരാതി നൽകി

മലപ്പുറം തുവ്വൂർ സ്വദേശി അഫ്‌സലിന്റെയും സജീറിന്റെ ഫോട്ടോകൾ എഡിറ്റ് ചെയ്ത് ഉപയോഗിച്ചാണ് വീഡിയോ നിർമിച്ചത്.

Update: 2022-11-16 11:55 GMT

തൃശൂർ: ഗായകൻ സജീർ കൊപ്പത്തിനെതിരെ മീഡിയവണിന്റെ പേരിൽ വ്യാജ വാർത്ത സൃഷ്ടിച്ച് പ്രചരിപ്പിച്ചവർക്കെതിരെ സൈബർ പൊലീസിൽ പരാതി നൽകി. യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസിൽ ഭർത്താവും സുഹൃത്തും അറസ്റ്റിൽ എന്ന വാർത്തയിൽ കൃത്രിമത്വം കാട്ടി പ്രചരിപ്പിച്ചതിനെതിരെയാണ് മീഡിയവൺ പരാതി നൽകിയത്.

മലപ്പുറം തുവ്വൂർ സ്വദേശി അഫ്‌സലിന്റെയും സജീറിന്റെയും ഫോട്ടോകൾ എഡിറ്റ് ചെയ്ത് ഉപയോഗിച്ചാണ് വീഡിയോ നിർമിച്ചത്. കഴിഞ്ഞ ജൂലൈ 23 ന് നടന്ന സംഭവത്തിന്റെ വാർത്തയിൽ ഫോട്ടോയും പേരും വ്യാജമായി ചേർത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. വ്യാജ വാർത്ത ഉണ്ടാക്കിയവർക്കെതിതിരെയും പ്രചരിപ്പിക്കുന്നവർക്കെതിരെയും നടപടി ആവശ്യപ്പെട്ടാണ് പരാതി നൽകിയത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News