പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ അന്തരിച്ചു

കളിയാട്ടം, കർമയോഗി, സമവാക്യം തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ്.

Update: 2024-04-18 03:14 GMT
Editor : rishad | By : Web Desk

കണ്ണൂര്‍: പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ അന്തരിച്ചു. 62 വയസായിരുന്നു. കളിയാട്ടം, കർമയോഗി, സമവാക്യം തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ്. സംസ്‌കാരം വൈകിട്ട് രണ്ടിന് കണ്ണൂർ പുല്ലുപ്പി ശ്മശാനത്തിൽ നടക്കും.

മുയൽ ഗ്രാമം, രവി ഭഗവാൻ, കാട്ടിലൂടെ നാട്ടിലൂടെ (ബാലസാഹിത്യ കൃതികൾ), ബലൻ (സ്മരണകൾ), പാവപ്പെട്ട കഥ, ജീവിതം പൂങ്കാവനം (പലവക), അനന്തം (പരീക്ഷണ കൃതി), കാശി (നോവൽ) എന്നീ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. 

നാറാത്ത് സ്വദേശിനിയായ കെ.എൻ. സൗമ്യയാണ് ഭാര്യ. മകൾ ഗായത്രി ബൽറാം. സഹോദരങ്ങൾ: ജയറാം, ശൈലജ, ഭാർഗവറാം, ലതീഷ്

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News