പറവൂരിൽ മരുമകളെ കഴുത്തറുത്ത് കൊന്ന് ഭർതൃപിതാവ് ജീവനൊടുക്കി

പറവൂർ സ്വദേശി ഷാനുവാണ് കൊല്ലപ്പെട്ടത്

Update: 2024-03-21 09:14 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: എറണാകുളം പറവൂരിൽ മരുമകളെ കഴുത്തറുത്ത് കൊന്ന് ഭർതൃപിതാവ് ജീവനൊടുക്കി. പറവൂർ സ്വദേശി ഷാനുവാണ് (31) കൊല്ലപ്പെട്ടത്. പിന്നാലെ ഭർതൃപിതാവ് സെബാസ്റ്റ്യനെ വീട്ടിനുള്ളില്‍  മരിച്ച നിലയിൽ കണ്ടെത്തി.

ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം നടക്കുന്നത്. കൊലപാതകം നടക്കുന്ന സമയത്ത് ഷാനുവിന്റെ ഭർത്താവ് ഷിനോജ് വീട്ടിലുണ്ടായിരുന്നില്ല. വെട്ടേറ്റ ഷാനു അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. മരിച്ച ഷാനുവും സെബാസ്റ്റ്യനും തമ്മില്‍ വഴക്കിടാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

ഇരുവരുടെയും മൃതദേഹം പറവൂരിലെ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News