അങ്കണവാടി കെട്ടിടത്തിൻറെ രണ്ടാം നിലയിൽ നിന്ന് വീണു; കുട്ടിക്ക് പരിക്ക്

കുട്ടിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി

Update: 2024-06-25 13:55 GMT

ഇടുക്കി: കല്ലാറിൽ അങ്കണവാടി കെട്ടിടത്തിൽ നിന്ന് വീണ് കുട്ടിക്ക് പരിക്കേറ്റു. ഇന്നലെയാണ് കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ നിന്ന് വീണ് മൂന്ന് വയസുകാരി മെറീനക്ക് പരിക്കേറ്റത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ കുട്ടി കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.

പള്ളിവാസൽ പഞ്ചായത്തിലെ കല്ലാറിലുള്ള അങ്കണവാടിയിൽ ഇന്നലെ ഉച്ചക്കായിരുന്നു അപകടം. ഉച്ചഭക്ഷണത്തിന് ശേഷം കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നിന്ന് അധ്യാപകർക്കൊപ്പം മുകളിലേക്ക് പോകുന്നതിനിടെ മെറീന കാൽ വഴുതി വീഴുകയായിരുന്നു. കൈവരികൾക്കിടയിലൂടെ ഇരുപതടി താഴ്ചയിൽ സമീപത്തെ കൈത്തോട്ടിലേക്കാണ് കുട്ടി വീണത്.

Advertising
Advertising

തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് കുട്ടി. കെട്ടിടത്തിന്റെ അശാസ്ത്രീയ നിർമാണവും അധ്യാപകരുടെ അശ്രദ്ധയുമാണ് അപകടത്തിന് വഴിയൊരുക്കിയതെന്നാണ് രക്ഷിതാക്കളുടെ ആരോപണം.

കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കാലിന് പരിക്കേറ്റ അധ്യാപിക പ്രീതി അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്. പരിക്കേറ്റ കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനും അങ്കണവാടികളുടെ സുരക്ഷ സംബന്ധിച്ച് അന്വേഷണം നടത്താന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News