വിദ്യാശ്രീ പദ്ധതി; കേടുവന്ന ലാപ്‌ടോപ്പുകള്‍ തിരിച്ചെടുക്കുമെന്ന് ധനമന്ത്രി

സ്റ്റാര്‍ട്ട് അപ് സംരഭമായ കൊക്കോണിക്‌സ് വിതരണം ചെയ്ത കമ്പ്യൂട്ടറുകള്‍ക്കെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. കൊക്കോണിക്‌സിന്റെ ലാപ്‌ടോപ്പുകള്‍ ഓണ്‍ ആവുന്നില്ലെന്നായിരുന്നു പരാതി.

Update: 2021-08-12 06:19 GMT

വിദ്യാശ്രീ പദ്ധതി പ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ലാപ്‌ടോപ്പുകളില്‍ കേടുവന്നവ തിരിച്ചെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയെ അറിയിച്ചു. വിതരണത്തില്‍ കാലതാമസം വരുത്തിയ കമ്പനികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

സ്റ്റാര്‍ട്ട് അപ് സംരഭമായ കൊക്കോണിക്‌സ് വിതരണം ചെയ്ത കമ്പ്യൂട്ടറുകള്‍ക്കെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. കൊക്കോണിക്‌സിന്റെ ലാപ്‌ടോപ്പുകള്‍ ഓണ്‍ ആവുന്നില്ലെന്നായിരുന്നു പരാതി. അതേസമയം പവര്‍ സ്വിച്ചിന് മാത്രമാണ് പ്രശ്‌നമെന്നും ലാപ്‌ടോപ്പുകള്‍ മാറ്റി നല്‍കുമെന്നും കൊക്കോണിക്‌സ് കമ്പനി അറിയിച്ചിരുന്നു. 2130 കമ്പ്യൂട്ടറുകളാണ് കമ്പനി ആകെ വിതരണം ചെയ്തത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News