'ഉണക്കമീൻ വിലകുറച്ച് വിറ്റു': കൊല്ലത്ത് യുവാവിന് മർദനം

പരാതിയിൽ നാല് പേർക്കെതിരെ കുളത്തൂപ്പുഴ പൊലീസ് കേസെടുത്തു

Update: 2023-07-23 01:50 GMT

കൊല്ലം: കുളത്തൂപ്പുഴയിൽ ഉണക്കമീൻ വിലകുറച്ചു വിറ്റതിന് യുവാവിനെ മർദിച്ചതായി പരാതി. കുളത്തൂപ്പുഴ സ്വദേശിയായ നൗഷാദിനാണ് പരിക്കേറ്റത്. ചന്തക്ക് പുറത്ത് കച്ചവടം നടത്തിയിരുന്ന ഇയാളെ മറ്റ് വ്യാപാരികൾ കൂട്ടം കൂടിയെത്തി മർദിക്കുകയായിരുന്നുവെന്നാണ് പരാതി. പരാതിയിൽ നാല് പേർക്കെതിരെ കുളത്തൂപ്പുഴ പൊലീസ് കേസെടുത്തു.

കുളത്തൂപ്പുഴ മാർക്കറ്റിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മാർക്കറ്റിന് പുറത്തു ഓട്ടോയിൽ എത്തി ഉണക്കമീൻ വിലകുറച്ചു വിറ്റതിന് മറ്റ് വ്യാപാരികൾ മർദിക്കുകയായിരുന്നുവെന്നാണ് നൗഷാദ് പറയുന്നത്. നൗഷാദിനെ മർദിക്കുന്നത് കണ്ട ഓട്ടോറിക്ഷ തൊഴിലാളികളും നാട്ടുകാരുമാണ് പോലീസിൽ വിവരം അറിയിച്ചത്.

Advertising
Advertising

ഉണക്കമീൻ വിലകുറച്ചു വിറ്റതിനാൽ നൗഷാദിന് അടുത്ത് വലിയ തിരക്കായിരുന്നു. മറ്റുള്ളവർക്ക് കച്ചവടവും കുറഞ്ഞു, ഇതാണ് കാരണമായി പറയുന്നത്. താൻ വലിയ ലാഭം എടുക്കാതെയാണ് കച്ചവടം നടത്തുന്നതെന്ന് നൗഷാദ് പറയുന്നു.

Full View

നൗഷാദിന്റെ മൊഴി രേഖപ്പെടുത്തിയ പോലീസ് കുളത്തുപ്പുഴ സ്വദേശികളായ നജിമുദീൻ, സമീർഷാ, റെജി, രജനീകാന്ത് എന്നിവർക്കെതിരെ കേസെടുത്തു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News