മലപ്പുറം ചീക്കോട് മുണ്ടക്കലിൽ അഞ്ച് കുട്ടികൾക്ക് തെരുവുനായയുടെ കടിയേറ്റു

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ്റെ കൈയുടെ ഒരു ഭാഗം നായ കടിച്ചെടുത്തു

Update: 2023-08-18 18:07 GMT

മലപ്പുറം: മലപ്പുറം ചീക്കോട് മുണ്ടക്കൽ 5 കുട്ടികൾക്ക് തെരുവു നായയുടെ കടിയേറ്റു. മുണ്ടക്കൽ എ.എം യു.പി സ്‌കൂളിലെ പരീക്ഷ കഴിഞ്ഞു ഇറങ്ങിയ നാല് സ്‌കൂൾ കുട്ടികൾക്കും വീട്ടുമുറ്റത്ത് നിൽക്കുന്ന ഒന്നര വയസ്സുകാരനുമാണ് കടിയേറ്റത്. വീട്ടുമുറ്റത്ത് കളിച്ച് നിന്ന കുട്ടിയുടെ കൈയുടെ ഒരു ഭാഗം നായ കടിച്ച് കൊണ്ട് പോയി. തെരുവുനായകളുടെ ആക്രമണം കൂടിയതോടെ ആശങ്കയിലാണ് നാട്ടുകാർ.

ഓണപരീക്ഷ കഴിഞ്ഞുവരുകയായിരുന്ന കുട്ടികൾക്ക് നേരെ നായ ചാടി വീഴുകയായിരുന്നു. ഈ കുട്ടികൾക്ക് കാര്യമായിട്ട് പരിക്കേറ്റിട്ടില്ല. കുട്ടികളെ സമീപത്തെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക വാക്‌സിൻ നൽകിയിട്ടുണ്ട്.

Advertising
Advertising

ഒന്നര വയസ്സുള്ള കുട്ടി വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് നായ കടിച്ചത്. ഈ കുട്ടിയുടെ കൈയിലെ ഒരു ഭാഗത്തെ മാംസം മുഴുവനായി നായ കടിച്ചെടുത്തിട്ടുണ്ട്. കുട്ടിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട് പേ വിഷബാധയുള്ള നായയാണെന്ന സംശയമുണ്ടെന്നും ഇതിനെ എത്രയും പെട്ടെന്ന് കൊല്ലണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News