പക്ഷികൾ ചത്ത സംഭവത്തിൽ കേസെടുത്ത് വനംവകുപ്പ്: ഡ്രൈവർ കസ്റ്റഡിയിൽ

സംഭവത്തിൽ കർശന നടപടിയുണ്ടാവുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു

Update: 2022-09-02 09:41 GMT
Advertising

മലപ്പുറം : മലപ്പുറത്ത് ദേശീയ പാത വികസനത്തിനായി മരം മുറിക്കലിനിടെ പക്ഷികൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ വനം വകുപ്പ് കേസെടുത്തു. ജെസിബി ഡ്രൈവറെയും വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Full View

സംഭവത്തിൽ കർശന നടപടിയുണ്ടാവുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. ജില്ലാ കലക്ടറോടും ചീഫ് ഫോറസ്റ്റ് കൺസർവേറ്ററോടും റിപ്പോർട്ട് തേടിയ മന്ത്രി സംഭവത്തിലുൾപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പറഞ്ഞു.

"കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യമാണ് നടന്നത്. ക്രൂരകൃത്യം എന്ന് തന്നെ സംഭവത്തിനെ വിശേഷിപ്പിക്കാം. അതുകൊണ്ടു തന്നെ വന്യജീവി സംരക്ഷണ നിയമത്തിന്റെ ഭാഗമായി പരമാവധി ശിക്ഷ കിട്ടുന്ന വകുപ്പുകൾ ചേർത്ത് കരാറുകാരെയും മരം മുറിച്ചവരെയും പ്രതികളായി ചേർത്ത് കൊണ്ടുള്ള കേസ് എടുത്തിട്ടുണ്ട്. ഇതു കൂടാതെ കൂടുതൽ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ഉദ്യോഗസ്ഥർ കുറ്റക്കാരെങ്കില്‍ നടപടി എടുക്കും. പക്ഷികളുടെ ആവാസവ്യവസ്ഥയെ നശിപ്പിച്ചുകൊണ്ടുള്ള മരം മുറി ഉണ്ടാകില്ല". മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.

സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ദേശീയ പാത അതോറിറ്റിയോട് റിപ്പോർട്ട് തേടി.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News