മുല്ലപ്പെരിയാർ മരം മുറി ചർച്ച ചെയ്യേണ്ടെന്ന് വനംമന്ത്രിയുടെ നിര്‍ദേശം

ഇക്കാര്യം ചീഫ് സെക്രട്ടറി അന്വേഷിക്കുകയാണ്

Update: 2021-11-19 00:58 GMT

മുല്ലപ്പെരിയാർ മരം മുറി ചർച്ച ചെയ്യേണ്ടെന്ന് വനം ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിൽ വനം മന്ത്രി എ.കെ ശശീന്ദ്രന്‍റെ നിർദേശം. ഇക്കാര്യം ചീഫ് സെക്രട്ടറി അന്വേഷിക്കുകയാണ്. അതിനാൽ യോഗത്തിൽ ഉന്നയിക്കുന്നത് ശരിയല്ലെന്നായിരുന്നു മന്ത്രിയുടെ നിലപാട്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന്‍റെ സസ്പെൻഷൻ ഉൾപ്പെടെ ചർച്ച ചെയ്യാൻ ഉദ്യോഗസ്ഥർ നീക്കം നടത്തിയിരുന്നു.

മരം മുറി വിവാദത്തിന് ശേഷം ആദ്യമായാണ് ഉന്നത വനം ഉദ്യോഗസ്ഥരുടെ യോഗം ചേരുന്നത്. ഫയലുകളുടെ മെല്ലെപ്പോക്ക് അവസാനിപ്പിക്കാൻ നിർദേശം നൽകിയ മന്ത്രി വന്യജീവി ആക്രമണത്തിൽ വേഗത്തിൽ നഷ്ട പരിഹാരം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. വിവാദ മരം മുറി ഉത്തരവിൽ ഇന്നലെയാണ് ശശീന്ദ്രന്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News