വാഗമണില്‍ ഇലക്ട്രിക് ചാർജിങ് സ്റ്റേഷനിലേക്ക് കാർ പാഞ്ഞു കയറി നാല് വയസുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം നേമം സ്വദേശി ആര്യയുടെ മകൻ അയാൻ (4) ആണ് മരിച്ചത്
Update: 2025-07-13 04:13 GMT
കോട്ടയം: വാഗമണില്‍ ഇലക്ട്രിക് ചാർജിങ് സ്റ്റേഷനിലേക്ക് കാർ പാഞ്ഞ് കയറി നാല് വയസുകരന് ദാരുണാന്ത്യം.
തിരുവനന്തപുരം നേമം സ്വദേശി ആര്യയുടെ മകൻ അയാൻ (4) ആണ് മരിച്ചത്. കുട്ടിയുടെ അമ്മ ആര്യ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വാഗമൺ വഴിക്കടവിൽ വൈകീട്ട് മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്.
ആര്യയും കുട്ടിയും കാർ ചാർജ് ചെയ്യാൻ ഇട്ടിട്ട് കസേരയിൽ ഇരിക്കുകയായിരുന്നു. ഈ സമയം ചാർജ് ചെയ്യാൻ എത്തിയ മറ്റൊരു വാഹനമാണ് ഇവരെ ഇടിച്ചിട്ടത്. പാല പോളിടെക്നിക്കിലെ അധ്യാപികയാണ് ആര്യ മോഹൻ. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Watch Video Report