'ഒളിവിലിരുന്ന് ജനവിധി തേടി'; ഫ്രഷ് കട്ട് സമരസമിതി ചെയർമാൻ ബാബു കുടുക്കിലിന് വിജയം
താമരശേരി ഗ്രാമ പഞ്ചായത്തിലെ 11ാം വാർഡിലെ ലീഗിൻ്റെ ഔദ്യോഗിക സ്ഥാനാർഥിയായിരുന്നു ബാബു കുടുക്കില്‍
താമരശ്ശേരി: കോഴിക്കോട് താമരശേരി ഫ്രഷ് കട്ട് സമരസമിതി ചെയർമാൻ ബാബു കുടുക്കിലിന് (സൈനുല്‍ ആബിദ്ദീൻ) വിജയം. താമരശേരി ഗ്രാമ പഞ്ചായത്തിലെ 11ാം വാർഡിലെ ലീഗിൻ്റെ ഔദ്യോഗിക സ്ഥാനാർഥിയായിരുന്നു ബാബു കുടുക്കില്‍.പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയ ബാബു ഒളിവിൽ ഇരുന്നാണ് ജനവിധി നേരിട്ടത്.
ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ ഫ്രഷ് കട്ട് സമര സമിതി ചെയർമാൻ ബാബു കുടുക്കിൽ നാട്ടിലെത്തിയിരുന്നു. ഫ്രഷ് കട്ട് സമരവുമായി ബന്ധപ്പെട്ട് വിവാദമുണ്ടായതിന് തൊട്ടുപിന്നാലെയാണ് ബാബു വിദേശത്തേക്ക് പോയത്. ഫ്രഷ്‌കട്ട് പ്ലാന്റിലേക്ക് അതിക്രമിച്ചുകയറി അക്രമം നടത്തിയെന്നാരോപിച്ച് സെപ്റ്റംബര്‍ 21-ന് താമരശ്ശേരി പൊലീസ് രജിസ്റ്റര്‍ചെയ്ത കേസിലും, ഒക്ടോബര്‍ 21-ലെ ഫ്രഷ്‌കട്ട് സംഘര്‍ഷത്തിനിടെ പ്ലാന്റില്‍ അതിക്രമിച്ചുകയറി തൊഴിലാളികളെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്നതിന് രജിസ്റ്റര്‍ചെയ്ത കേസിലും പ്രതിയാണ് ബാബു കുടുക്കില്‍.