സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനം; വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നത തല യോഗം ഇന്ന്

ഓഫ് ലൈന്‍ ക്ലാസുകള്‍ക്ക് വേണ്ടി മാര്‍ഗ രേഖ പുറത്തിറക്കും

Update: 2022-01-17 00:43 GMT
Advertising

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്‌കൂളുകളുടെ പ്രവര്‍ത്തനം ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നത തല യോഗം ഇന്ന് ചേരും. ഓഫ് ലൈന്‍ ക്ലാസുകള്‍ക്ക് വേണ്ടിയുള്ള വിശദമായ മാര്‍ഗ രേഖയും യോഗത്തില്‍ പുറത്തിറക്കും. ഒന്ന് മുതല്‍ ഒന്‍പത് വരെ ഉള്ള ഓണ്‍ലൈന്‍ ക്ലാസ്സിന്റെ വിശദാംശങ്ങളും മാര്‍ഗ രേഖയില്‍ ഉണ്ടാകും.

പത്ത് മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകള്‍ക്കായാണ് മാര്‍ഗ രേഖ തയ്യാറാക്കുന്നത്. ക്ലാസ് സമയവും എത്ര കുട്ടികളെ പ്രവേശിപ്പിക്കണം എന്നതടക്കമുള്ള വിവരങ്ങള്‍ മാര്‍ഗ്ഗ രേഖയിലുണ്ടാകും. എസ്എസ്എല്‍സി സിലബസ് ഫെബ്രുവരി ആദ്യവാരവും പ്ലസ്ടു സിലബസ് ഫെബ്രുവരി അവസാന വാരവും പൂര്‍ത്തിയാക്കും.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ മാനദണ്ഡങ്ങള്‍ കടുപ്പിക്കാനാണ് തീരുമാനം. സ്‌കൂളില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ഓണ്‍ലൈന്‍ ക്ലാസുകള്‍ എത്ര നാള്‍ തുടരണമെന്ന കാര്യം ഫെബ്രുവരി രണ്ടാം വാരം പരിശോധിക്കും. പ്രാക്ടിക്കല്‍ ക്ലാസുകളിലെ പഠനരീതി സംബന്ധിച്ചും നിര്‍ദേശം ഉണ്ടാകും. പതിനൊന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചേംമ്പറിലാണ് യോഗം. ഒമ്പത് വരെയുള്ള ക്ലാസുകള്‍ ഓണ്‍ലൈനാക്കാന്‍ തീരുമാനിച്ചിരുന്നു. 

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News