കാസര്‍കോട് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; അധ്യാപകൻ റിമാൻഡിൽ

സഫ ഫാത്തിമയെ ഈ മാസം എട്ടാം തീയതിയാണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തിയിത്.

Update: 2021-09-20 01:55 GMT
Editor : Midhun P | By : Web Desk

കാസർകോട് മേൽപറമ്പിൽ എട്ടാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ അധ്യാപകനെ കോടതി റിമാഡ് ചെയ്തു. ആദൂർ സ്വദേശിയായ ഉസ്മാനെയാണ് റിമാഡ് ചെയ്തത്. പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാനായി പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. സയ്യിദ് മന്‍സൂര്‍ തങ്ങള്‍-ശാഹിന ദമ്പതികളുടെ മകള്‍ സഫ ഫാത്തിമയെ ഈ മാസം എട്ടാം തീയതിയാണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തിയിത്.

ദേളിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എട്ടാംതരം വിദ്യാര്‍ഥിനിയായിരുന്നു സഫ. സ്കൂളിലെ അധ്യാപകനായ ഉസ്മാനുമായി സാമൂഹ്യ മാധ്യമം വഴി ചാറ്റ് ചെയ്യുന്ന വിവരം രക്ഷിതാക്കൾ അറിഞ്ഞിരുന്നു. സംഭവത്തിന് ശേഷം ഉസ്മാൻ ഒളിവിൽ പോയി. പിന്നിട് ഫോൺ ട്രാക്ക് ചെയ്ത് മുംബൈയിൽ നിന്ന് ഉസ്മാനെ മേൽപ്പറമ്പ് പൊലീസ്‌ പിടികൂടുകയായിരുന്നു.  വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. പോക്സോ, ആത്മഹത്യപ്രേരണ, ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു. 

Full View

Tags:    

Writer - Midhun P

contributor

Editor - Midhun P

contributor

By - Web Desk

contributor

Similar News