സ്വർണപ്പാളി വിവാദം: സമഗ്ര അന്വേഷണം ആവശ്യപ്പെടുമെന്ന് ദേവസ്വം പ്രസിഡന്റ് പി.എസ് പ്രശാന്ത്

'അന്നത്തെ ദേവസ്വം ഉദ്യോ​ഗസ്ഥർക്ക് തെറ്റ് പറ്റിയെന്നാണ് തോന്നുന്നത്'

Update: 2025-10-03 10:03 GMT
Editor : നബിൽ ഐ.വി | By : Web Desk

തിരുവനന്തപുരം: ശബരിമല സ്വർണപാളി വിവാദത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെടുമെന്ന് ദേവസ്വം പ്രസിഡന്റ് പി.എസ് പ്രശാന്ത്. പൂജ അവധി കഴിഞ്ഞയുടൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് പി.എസ് പ്രശാന്ത് പറഞ്ഞു.

1999 മുതൽ ഇതുവരെയുള്ള പ്രവർത്തനങ്ങളും ശ്രീകോവിൽ വാതിൽ പലയിടത്ത് പൂജ ചെയ്തതതും അന്വേഷണിക്കണമെന്ന് പിഎസ് പ്രശാന്ത് ആവശ്യപ്പെട്ടു. 1999ലെ ഉദ്യോസ്ഥർക്ക് വീഴ്ച പറ്റിയെന്നാണ് നിഗമനം. തെറ്റ് ചെയ്ത ആരെയും സംരക്ഷിക്കില്ല. ദ്വാരപാലക ശില്പം - ചെമ്പ് ഉൾപ്പടെയാണ 4.5 കിലോ കുറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2019ൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. തെറ്റു പറ്റിയ ഉദ്യോഗസ്ഥരെ സംരക്ഷിക്കില്ല. സമഗ്രമായി അന്വേഷണമാണ് കോടതിയിൽ ആവശ്യപ്പെടാൻ പോകുന്നതെന്നും പ്രശാന്ത് വ്യക്തമാക്കി. 

വാർത്ത കാണാം:

Full View


Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News