സർവകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരം; ചാൻസലർ പദവി ഒഴിയുമെന്ന് ഗവർണറുടെ മുന്നറിയിപ്പ്

ചാൻസലർ പദവിയിൽ നിന്ന് ഒഴിവാക്കാൻ സർക്കാർ ഒരു ഓർഡിനൻസ് കൊണ്ടുവന്നാൽ മടികൂടാതെ അതിൽ ഒപ്പിട്ടു നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Update: 2021-12-10 14:53 GMT
Editor : Nidhin | By : Web Desk
Advertising

സർവകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചാൻസലർ സ്ഥാനത്ത് നിന്ന് ഒഴിയാൻ തയാറാണെന്നും ഗവർണർ പറയുന്നു. സർക്കാരിന് നൽകിയ കത്തിലാണ് ഗവർണറുടെ ഭീഷണി.

വൈസ് ചാൻസലർമാരുടെ നിയമനങ്ങളിൽ രാഷ്ട്രീയ ഇടപെടലെന്നും ഗവർണർ പറഞ്ഞു. ചാൻസലർ പദവിയിൽ നിന്ന് ഒഴിവാക്കാൻ സർക്കാർ ഒരു ഓർഡിനൻസ് കൊണ്ടുവന്നാൽ മടികൂടാതെ അതിൽ ഒപ്പിട്ടു നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കടുത്ത പ്രതിഷേധമാണ് വിഷയത്തിൽ ഗവർണർ ഉയർത്തിയിരിക്കുന്നത്.

സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതുവരെ ഒരു ഗവർണറും ഇത്തരത്തിൽ അസാധാരണമായ ഒരു പ്രതിഷേധം നടത്തിയിട്ടില്ല. നേരത്തെ ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായത് മുതൽ പല വിഷയത്തിലും സർക്കാരുമായി ഇടഞ്ഞിരുന്നു. പൗരത്വ നിയമ വിഷയത്തിലുൾപ്പടെ ഈ വിയോജിപ്പ് കടുത്ത രീതിയിൽ പുറത്തുവന്നിരുന്നു.

പക്ഷേ അടുത്തകാലത്തായി സർക്കാർ ഗവർണറുമായി രമ്യതയിൽ നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഗവർണർ ഇത്തരത്തിലൊരു പ്രതിഷേധവുമായി രംഗത്ത് വന്നത്. എട്ടാം തീയതിയാണ് ഗവർണർ സർക്കാരിന് ഇത്തരത്തിൽ കത്തയച്ചത്.

കഴിഞ്ഞ ദിവസം കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനം നൽകിയത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതടക്കമുള്ള സംഭവങ്ങൾ ഗവർണറെ പ്രകോപിച്ചെന്നാണ് സൂചന.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News