മുണ്ടക്കൈ ദുരന്തത്തിലെ ചെലവ്; സർക്കാർ എസ്റ്റിമേറ്റ് പുറത്ത്‌

ദുരിതാശ്വാസ ക്യാമ്പിൽ ആവശ്യത്തിന് വസ്ത്രം കിട്ടിയെന്ന് മുഖ്യമന്ത്രി പറഞ്ഞതിനെ തുടർന്ന് വസ്ത്ര ശേഖരണം നിർത്തിവെക്കുകയായിരുന്നു. വസ്ത്രത്തിന് 11 കോടി ചെലവായെന്നാണ് കണക്കിൽ പറയുന്നത്.

Update: 2024-09-16 09:19 GMT

കൊച്ചി: മുണ്ടക്കെ ദുരന്തത്തിലെ 359 മൃതദേഹങ്ങൾ സംസ്കരിക്കാൻ 2.76 കോടി രൂപ ചെലവ് കണക്കാക്കി സർക്കാർ. ഒരു മൃതദേഹം സംസ്കരിക്കാൻ 75,000 രൂപ ചെലവ് പ്രതീക്ഷിക്കുന്നതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. എസ്ഡിആർഎഫ് മാനദണ്ഡങ്ങൾ അനുസരിച്ചാണ് ചെലവുകൾ കണക്കാക്കിയതെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ വിശദീകരണം..

വളണ്ടിയർമാരുടെയും ട്രൂപ്പുകളുടെയും ചെലവ് കണക്കാക്കിയിരിക്കുന്നതും കോടികളാണ്. ഗതാഗതത്തിന് നാല് കോടിയും ഭക്ഷണ - വെള്ള വിതരണത്തിന് പത്തു കോടിയും താമസത്തിന് 15 കോടിയും. രക്ഷാപ്രവർത്തനത്തിനുള്ള ടോർച്ച്, റെയിൻ കോട്ട്, കുട, ബൂട്സ് എന്നിവയ്ക്ക് രണ്ട് കോടി 98 ലക്ഷം. വളണ്ടിയർമാരുടെയും ട്രൂപ്പുകളുടെയും മെഡിക്കൽ സഹായത്തിന് രണ്ടു കോടിയിലധികം. 17 ദുരിതാശ്വാസ ക്യാമ്പുകളിലെ 4000ത്തിൽ പരം ആളുകൾക്ക് ഭക്ഷണ ഇനത്തിൽ എട്ടുകോടിയും, വസ്ത്രത്തിന് 11 കോടിയും, ജനറേറ്ററിന് 7 കോടിയും വൈദ്യസഹായത്തിന് എട്ട് കോടിയുമാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്.

Advertising
Advertising

ഡ്രോൺ റഡാർ തുടങ്ങിയത് മൂന്നു കോടിയും, മൃതദേഹങ്ങളുടെ ഡിഎൻഎ സാമ്പിളിങ്ങിന് മൂന്നു കോടിയും കണക്കാക്കിയിട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങളിലെ കുടിവെള്ള വിതരണത്തിന് മൂന്ന് കോടിയും, ഒരു കിലോമീറ്റർ വിസ്തൃതിയിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ 60 ദിവസത്തേക്ക് 36 കോടിയും ആണ് എസ്റ്റിമേറ്റ് തുക. എസ്ഡിആർഎഫ് മാനദണ്ഡങ്ങൾ അനുസരിച്ച് ചട്ട പ്രകാരം ആണ് കണക്കുകൾ തയ്യാറാക്കിയതെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ വിശദീകരണം. യഥാർഥ കണക്ക് 1600 കോടി രൂപയോളം വരുമെന്നും അധികൃതർ വിശദീകരിക്കുന്നു. 



Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News