പുനർജനി പദ്ധതി; വി.ഡി സതീശനെതിരായ സർക്കാർ നീക്കം നിയമോപദേശം മറികടന്ന്

അക്കൗണ്ടിലേക്ക് പണം വന്നില്ലെന്നും മണപ്പാട് ഫൗണ്ടേഷന് വിദേശ ഫണ്ട് കൈകാര്യം ചെയ്യാമെന്നും കണ്ടെത്തിയിരുന്നു

Update: 2026-01-05 08:04 GMT

തിരുവനന്തപുരം: പുനർജനി പദ്ധതിയിൽ വി.ഡി സതീശനെതിരായ സിബിഐ അന്വേഷണത്തിനുള്ള സർക്കാർ നീക്കം നിയമോപദേശം മറികടന്ന്. സതീശന്‍റെ അക്കൗണ്ടിലേക്ക് പണം വന്നിട്ടില്ലെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു നിയമോപദേശം. സിബിഐ അന്വേഷണത്തിന് ശിപാർശ ചെയ്ത് വിജിലന്‍സ് നൽകിയ കത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു.

വിദേശത്തു നിന്ന് മണപ്പാട് ഫൗണ്ടേഷന്‍റെ എഫ് സി ആർ എ അക്കൗണ്ടിലേക്ക് പണം വന്നതിന്‍റെ രേഖകൾ കൃത്യമല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. മണപ്പാട്ട് ഫൗണ്ടേഷനും  ചെയർമാനുമെതിരെ സിബിഐ അന്വേഷണം വേണമെന്നാണ് വിജിലൻസിന്റെ ശിപാർശ. വിദേശത്തുനിന്ന് മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ് സി ആർ എഅക്കൗണ്ടിലേക്ക് പണം വന്നതിന്‍റെ രേഖകൾ കൃത്യമല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

Advertising
Advertising

പറവൂർ മണ്ഡലത്തിൽ വിഡി സതീശൻ ആസൂത്രണം ചെയ്ത പുനർജനി പദ്ധതിക്ക് പണം എത്തിയതുമായി ബന്ധപ്പെട്ട എഫ്‍സിആർഎ ചട്ടങ്ങളുടെ ലംഘനം ഉണ്ടായിട്ടുണ്ടെന്നായിരുന്നു വിജിലൻസിന്‍റെ കണ്ടെത്തൽ. ഇതിന്‍റെ അടിസ്ഥാനത്തിൽ വിദേശത്ത് നിന്ന് പണം വന്ന മണപ്പാട്ടിൽ ഫൗണ്ടേഷനെതിരെ സിബിഐ അന്വേഷണം ആകാമെന്നായിരുന്നു. അന്ന് വിജിലൻസ് ഡയറക്ടർ ആയിരുന്നു യോഗേഷ് ഗുപ്തയുടെ റിപ്പോർട്ട്.

മണപ്പാട്ട് ഫൗണ്ടേഷൻ എന്ന എൻജിഒയ്ക്കും അതിന്‍റെ ചെയർമാൻ അമീർ അഹമ്മദിനെതിരെ സിബിഐ അന്വേഷണം ആകാമെന്നാണ് ശിപാർശ. 2018 മുതൽ 22 വരെ മണപ്പാട്ട് ഫൗണ്ടേഷന്‍റെ എഫ് സി ആർ എ അക്കൗണ്ടിലേക്ക് ഒരു കോടി 22 ലക്ഷത്തോളം രൂപ വന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.വിദേശ ഫണ്ട് സ്വീകരിച്ചതിന്റെ രേഖകളോ റെക്കോർഡുകളോ മണപ്പാട്ടിൽ ഫൗണ്ടേഷൻ സൂക്ഷിച്ചിട്ടില്ല. ഇത് എഫ് സി ആർ നിയമത്തിന്റെ റൂൾ 19 ലംഘനമാണ് വിജിലൻസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

അക്കൗണ്ടിലേക്ക് വന്ന പണവും അതിനായി നൽകിയ രേഖകളും തമ്മിൽ പൊരുത്തക്കേടുകളുണ്ടെന്ന് വിജിലൻസ് കണ്ടെത്തി. വിജിലൻസിന്‍റെ ശിപാർശയിൽ സർക്കാർ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. പ്രതിപക്ഷ നേതാവിനെ കരിവാരി തേക്കാനായി ആരും റിപ്പോർട്ടർ നൽകില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. നിയമസഭാ സമ്മേളനത്തിന് മുമ്പ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചാൽ ബജറ്റ് സമ്മേളനം പ്രക്ഷുബ്ധമാകും


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News