മാനന്തവാടിയിൽ ആന ഇറങ്ങിയ വിവരം അറിഞ്ഞിട്ടും സർക്കാർ അനങ്ങിയില്ല: വി.ഡി സതീശൻ

വന്യമൃഗ പ്രതിസന്ധിയിൽ കർണാടകയുമായി ചർച്ചയ്ക്ക് മുൻകൈ എടുക്കേണ്ടത് കേരള സർക്കാരാണെന്നും പ്രതിപക്ഷ നേതാവ്

Update: 2024-02-11 09:44 GMT
Editor : rishad | By : Web Desk
Advertising

കാസര്‍കോട്: മാനന്തവാടിയിൽ ആന ഇറങ്ങിയ വിവരം അറിഞ്ഞിട്ടും സർക്കാർ അനങ്ങിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വന്യമൃഗ പ്രതിസന്ധിയിൽ കർണാടകയുമായി ചർച്ചയ്ക്ക് മുൻകൈ എടുക്കേണ്ടത് കേരള സർക്കാരാണെന്നും അതിനുള്ള ശ്രമം ഉണ്ടാവുന്നില്ലെന്നും സതീശൻ ആരോപിച്ചു.

അതേസമയം കാട്ടാനയെ മയക്കുവെടിവെക്കാനുള്ള ശ്രമം അവസാനഘട്ടത്തിലാണ്. ദൗത്യസംഘം ആനയുടെ തൊട്ടടുത്തെത്തി. ബാവലി - മണ്ണുണ്ടി വനാതിർത്തിക്കുള്ളിലാണ് നിലവിൽ ആനയുള്ളത്.

വനം വകുപ്പ് സംഘത്തൊടൊപ്പം നാല് കുംകിയാനകളും വനത്തിനുള്ളിലുണ്ട്. ബാവലി മേഖലയിൽ ആളുകൾ പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദേശം നൽകി. കർണാടക - കേരള അതിർത്തിയായ ബാവലിയിൽ മുത്തങ്ങയിൽ നിന്നുള്ള നാല് കുംകിയാനകളെ എത്തിച്ചാണ് തിരച്ചിൽ പുരോഗമിക്കുന്നത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News